സെവന്‍ത് ഡേ തടയാന്‍ മമ്മൂട്ടി ശ്രമിച്ചെന്ന് നിര്‍മ്മാതാവ്

By Lakshmi

പൃഥ്വിരാജ് നായകനായി എത്തിയ സെവന്‍ത് ഡേ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം മുടക്കാന്‍ മമ്മൂട്ടി ശ്രമിച്ചുവെന്ന ആരോപണവുമായി നിര്‍മ്മാതാവ് ഷിബു ജി സുശീലന്‍ രംഗത്ത്. ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നതും സാറ്റലൈറ്റ് റൈറ്റ് വിറ്റുപോകുന്നതും തടയാന്‍ മമ്മൂട്ടി ശ്രമിച്ചുവെന്നാണ് ഷിബുവിന്റെ ആരോപണം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷിബു സൂപ്പര്‍താരത്തിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ മലയാളത്തിലെ പല ചാനലുകളും ചിത്രം വാങ്ങാന്‍ മുന്നോട്ടുവന്നു, പക്ഷേ അധികം വൈകാതെ അവരെല്ലാം പിന്‍വാങ്ങി. ഒടുവില്‍ പൃഥ്വിരാജ് തന്നെ നേരിട്ട് ഒരു മുന്‍നിര ചാനലുമായി ബന്ധപ്പെട്ടു. പക്ഷേ സിനിമയുടെ വീഡിയോ അവകാശം മുഴുവനായും നല്‍കണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. അങ്ങനെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോകാതെയാണ് സെവന്‍ത് ഡേ പ്രദര്‍ശനത്തിനെത്തിച്ചത്- ഷിബു പറയുന്നു.

7th Day


സെവന്‍ത് ഡേ വന്നപ്പോള്‍ തിയേറ്ററുകളിലുണ്ടായിരുന്ന ചിത്രം മമ്മൂട്ടി നായകനായ ഗ്യാങ്‌സ്റ്റര്‍ മാത്രമായിരുന്നു. ഗ്യാങ്‌സ്റ്റര്‍ പരാജയപ്പെടുമോയെന്ന ഭീതികൊണ്ടാവാം മമ്മൂട്ടി സ്വാധീനം ഉപയോഗിച്ച് സെവന്‍ത് ഡേയെ തകര്‍ക്കാന്‍ ശ്രമിച്ചതെന്നും ഷിബു പറയുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X