കാര്‍ഗില്‍: മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം
മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി ഒരുക്കുന്ന കാര്‍ഗിലിന്റെ തിരക്കഥ രചന അവസാന ഘട്ടത്തില്‍.
1998ല്‍ നടന്ന ഇന്ത്യ-പാക് യുദ്ധത്തിന്റെ അണിയറക്കഥകളെ ആധാരമാക്കി ഒരുക്കുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും.
എട്ടു കോടിയോളം രൂപ മുടക്കി നിര്‍മിക്കുന്ന കാര്‍ഗില്‍ ദുബായ്, പാകിസ്‌താന്‍, ഇന്ത്യ എന്നിവിടങ്ങളിലായി ചിത്രീകരിക്കാനാണ് ഉദ്ദേശിയ്‌ക്കുന്നത്.
മേജര്‍ രവിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന കീര്‍ത്തിചക്രയില്‍ ലാല്‍ അവതരിപ്പിച്ച മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രം തന്നെയാണ് കാര്‍ഗിലിലും നായകനായെത്തുന്നത്.മലയാളത്തിന് പുറമെ ഹിന്ദിയിലും നിര്‍മിയ്‌ക്കുന്ന കാര്‍ഗിലിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം തന്നെയാരംഭിയ്‌ക്കും.
ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള ചിത്രത്തിന്റെ കഥ സംബന്ധിച്ചിട്ടുള്ള കാര്യങ്ങള്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. യഥാര്‍ഥ കാര്‍ഗില്‍ യുദ്ധവുമയി ബന്ധമുണ്ടായിരുന്ന അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, മുഷറഫ് എന്നിവര്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവരുടെ മുഖ സാദൃശ്യമുള്ള താരങ്ങള്‍ക്കു വേണ്ടിയുള്ള അന്വേഷണം രവി ആരംഭിച്ചു കഴിഞ്ഞു.


Click it and Unblock the Notifications