പൃഥിരാജിനെ നായകനാക്കി മൂന്നു ഭാഷകളിലായി എട്ടു ചിത്രങ്ങള്‍
കൈ നിറയെ ചിത്രങ്ങളുമായി കഠിനാദ്ധ്വാനത്തിന്റെ ഫലം അനുഭവിയ്‌ക്കുകയാണ് പൃഥി രാജ്.
ബോക്‌സ് ഓഫീസ് വിജയമാകുമെന്ന് പ്രതീക്ഷിയ്‌ക്കപ്പെടുന്ന തമിഴില്‍ നാലും മലയാളത്തില്‍ മൂന്നും ചിത്രങ്ങളാണ് പൃഥിയെ നായകനാക്കി അണിയറയിലൊരുങ്ങുന്നത്. മലയാളത്തിലെ മറ്റൊരു താരത്തിനും ഇത്രയും വൈവിധ്യമാര്‍ന്ന സംരഭങ്ങള്‍ അവകാശപ്പെടാനാകില്ല.
താര ചിത്രമായ ട്വന്റി ട്വന്റിയ്‌ക്കു പുറമെ ലാലിനും മമ്മൂട്ടിയ്‌ക്കൊപ്പവുമുള്ള ചിത്രങ്ങളാണ് പൃഥിയുടെ അടുത്തതായി മലയാളത്തിലെത്തുക.
തൃഷ നായികയാകുന്ന അഭിയും ഞാനും എന്ന ചിത്രവും പൃഥിയ്‌ക്ക് ഏറെ പ്രതീക്ഷകള്‍ നല്‌കുന്നതാണ്. പ്രകാശ് രാജാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.
മലയാളി സംവിധായകന്‍ ഫാസില്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ പൃഥിയുടെ നായികയാകുന്നത് മംമ്‌തയാണ്. പ്രിയദര്‍ശനാണ് സിനിമയുടെ നിര്‍മാതാവ്.
സൂപ്പര്‍ സംവിധായകന് ശങ്കര്‍ നിര്‍മ്മിയ്‌ക്കുന്ന ചിത്രം, മണിരത്‌നം ചിത്രം ഇവയെല്ലാം പൃഥിരാജിന് വമ്പന്‍ പ്രതീക്ഷകളാണ് സമ്മാനിയ്‌ക്കുന്നത്.
തമിഴിലും മലയാളത്തിലും വെന്നിക്കൊടി പാറിച്ചതിനു ശേഷം തെലുങ്കിലും ഒരു കൈ നോക്കാനൊരുങ്ങുകയാണ് ഈ യുവ താരം. പോലീസ് പോലീസ് എന്ന പേരില്‍ പൃഥി നായകനാകുന്ന ചിത്രത്തില്‍ തെലുങ്ക് താരം ശ്രീകാന്തും പ്രധാന വേഷത്തിലെത്തുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications