ലാലേട്ടന്റെ മാസ് എന്‍ട്രിയോടെ 80 കളിലെ നായിക നായകന്മാര്‍ ഒത്തുകൂടി! പഴകുംതോറും വീര്യം കൂടുന്ന സൗഹൃദം

Recommended Video

80 കളിലെ നായിക നായകന്മാര്‍ ഒത്തുകൂടി | filmibeat Malayalam

1980 കളില്‍ സിനിമയിലെത്തി പിന്നീട് സൂപ്പര്‍ താരങ്ങളായ ഒട്ടനവധി പേരുണ്ട്. മോഹന്‍ലാല്‍, റഹ്മാന്‍, ജയറാം, ലിസി, സുഹാസിനി എന്നിങ്ങനെ നായകനായും നായികയായുമെല്ലാം തകര്‍ത്തഭിനയിച്ച താരങ്ങളെല്ലാം ഒന്നിച്ച് പഠിച്ചവരായിരുന്നു. ആ ബാച്ചിലുണ്ടായിരുന്ന എല്ലാവരും തന്നെ സിനിമയില്‍ വലിയ വിജയങ്ങള്‍ കൈവരിച്ചവരായിരുന്നു.

സ്‌കൂളില്‍ പഠിച്ചവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തു കൂടുന്ന ഗെറ്റ് ടുഗദറുകള്‍ പലപ്പോഴും സംഭവിക്കാറുള്ളതാണ്. എന്നാല്‍ 1980 കൡലെ താരങ്ങളുടെ സൗഹൃദ കൂട്ടായ്മയാണ് വാര്‍ത്തകളില്‍ നിറയുന്നത്. ക്ലാസ് ഓഫ് 80 എന്ന പേരില്‍ എല്ലാ വര്‍ഷവും താരങ്ങള്‍ ഒത്തു കൂടാറുള്ളതാണ്. ഇത്തവണയും പതിവ് തെറ്റിക്കാതെ എല്ലാവരും എത്തിയിരിക്കുകയാണ്.

ക്ലാസ് ഓഫ് 80

ക്ലാസ് ഓഫ് 80

1980 കളിലെ താരങ്ങളുടെ സൗഹൃദ കൂട്ടായ്മയാണ് ക്ലാസ് ഓഫ് 80. 2009 ലായിരുന്നു ആദ്യമായി താരങ്ങള്‍ റി യൂണിയന്‍ സംഘടിപ്പിക്കുന്നത്. നടി ലിസിയും സുഹാസിനി മണിരത്‌നവുമായിരുന്നു ഇതിന്റെ പിന്നില്‍ ചുക്കാന്‍ പിടിച്ചത്. എല്ലാവര്‍ഷവും ഒത്തു ചേരാറുള്ളത് പോലെ ഇത്തവണയും പതിവ് തെറ്റിക്കാതെ എല്ലാവരും സംഘമത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. നവംബര്‍ പത്തിന് ചെന്നൈയില്‍ വെച്ചായിരുന്നു താരങ്ങളുടെ ഒന്‍പതാമത്തെ കൂടിച്ചേരല്‍.

 താരങ്ങള്‍ ഇവരാണ്

താരങ്ങള്‍ ഇവരാണ്

മോഹന്‍ലാല്‍, രജനികാന്ത്, കമല്‍ഹാസന്‍, നാഗര്‍ജുന, കാര്‍ത്തിക്, ഖുശ്ബു, രേവതി, രാധിക, സുമലത, വെങ്കിടേഷ്, ശരത്കുമാര്‍, അര്‍ജുന്‍, അംബരീഷ്, മോഹന്‍, സുരേഷ്, സുമന്‍, ശരത് കുമാര്‍, റഹ്മാന്‍, ജയറാം, നരേഷ്, ജാക്കി ഷെറഫ്, ഭാനുചന്ദര്‍, പ്രതാപ് പോത്തന്‍, മുകേഷ്, ശങ്കര്‍, അംബിക, പൂര്‍ണിമ ഭാഗ്യരാജ്, ശോഭന, രാധ, നാദിയ മൊയ്തു, രമ്യ കൃഷ്ണന്‍, തുടങ്ങി റിയൂണിയന്‍ ക്ലബ്ബില്‍ ഇപ്പോള്‍ 32 അംഗങ്ങളാണുള്ളത്. എല്ലാ തവണത്തെയും പോലെ സുഹാസിനിയും ലിസിയുമായിരുന്നു പരിപാടിയുടെ അവതാരകര്‍.

ഡ്രസ് കോഡ്

ഡ്രസ് കോഡ്

കൂടി ചേരലിനെത്തുമ്പോള്‍ താരങ്ങളെല്ലാവും പ്രത്യേക ഡ്രസ് കോഡും പാലിക്കാറുണ്ട്. ഇത്തവണ വൈറ്റ്, ബ്ലൂ കളറിലെ ഡെനിം വസ്ത്രവും ഡൈമണ്ട്‌സുമായിരുന്നു തീം. ഈ വസ്ത്രങ്ങള്‍ ഒരുക്കിയത് കൂട്ടത്തിലെ നായികമാര്‍ തന്നെയാണെന്നുള്ളതാണ് ശ്രദ്ധേയം. റിയൂണിയനില്‍ പങ്കെടുക്കാനെത്തിയ 12 നായകന്മാരും വെള്ള ഷര്‍ട്ടും നീല ജീന്‍സുമായിരുന്നു ധരിച്ചത്. കൂട്ടത്തില്‍ ഏറ്റവുമധികം തിളങ്ങിയത് മോഹന്‍ലാല്‍ ആണെന്ന് പറയാം. അദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ പുറകില്‍ എണ്‍പത് എന്ന അക്കം അഴിതിയിട്ടിരുന്നു.

 ഫോണ്‍ കവറുകളും സമ്മാനം

ഫോണ്‍ കവറുകളും സമ്മാനം

ഡ്രസില്‍ മാത്രമല്ല ഒരോ തവണ ചില പുതുമകള്‍ ഉണ്ടാവാറുണ്ട്. ഇത്തവണ നടി പൂനം ദില്ലന്‍ റിയൂണിയന്‍ അംഗങ്ങള്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത ഫോണ്‍ കവറുകള്‍ സമ്മാനമായി കൊണ്ടു വന്നിരുന്നു. അംഗങ്ങളുടെ ഫോട്ടോയും പേരും പതിപ്പിച്ച കവര്‍ എല്ലാവര്‍ക്കും സമ്മാനമായി കൊടുത്തിരിക്കുകയാണ്. പരിപാടിയ്ക്കിടയില്‍ അംഗങ്ങള്‍ക്കായി പ്രത്യേക മത്സരങ്ങളും സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. താരങ്ങളുടെ പാട്ട്, ഡാന്‍സ്, കേക്ക് മുറിക്കല്‍, ഫോട്ടോ സെക്ഷന്‍ എന്നിങ്ങനെ താരങ്ങള്‍ റിയൂണിയന്‍ ആഘോഷമാക്കി മാറ്റിയിരുന്നു.

ഷൂട്ടിംഗ് തിരക്കുകള്‍

ഷൂട്ടിംഗ് തിരക്കുകള്‍

32 അംഗങ്ങളില്‍ എട്ട് പേര്‍ മാത്രമാണ് ഷൂട്ടിംഗ് തിരക്കുകള്‍ കാരണം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്താതിരുന്നത്. കമല്‍ഹാസന്‍, രജനികാന്ത്, നാഗര്‍ജുന, ചിരഞ്ജീവി എന്നിവരാണ് ഷൂട്ടിംഗ് തിരക്കുകള്‍ കാരണം വിട്ട് നിന്നത്. ഹിന്ദിയില്‍ നിന്നും ജാക്കി ഷെറഫ് മാത്രമായിരുന്നു എത്തിയത്. മോഹന്‍ലാല്‍, ജയറാം, റഹ്മാന്‍, ഖുശ്ബു, അംബിക, ശോബന, നാദിയ മൊയ്തു, പൂര്‍ണിമ, ശരത് കുമാര്‍, അര്‍ജുന്‍, ഭാഗ്യരാജ്, സത്യരാജ്, ലിസി, എന്നിവരാണ് ഇത്തവണ സംഗമത്തിനെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X