»   » മോഹന്‍ലാലില്ല, എണ്‍പതുകളിലെ താരസംഗമത്തിനായി ലിസിയും സംഘവും ചൈനയിലെത്തി !!

മോഹന്‍ലാലില്ല, എണ്‍പതുകളിലെ താരസംഗമത്തിനായി ലിസിയും സംഘവും ചൈനയിലെത്തി !!

Posted By: Nihara
Subscribe to Filmibeat Malayalam

എണ്‍പതുകളില്‍ മലയാള സിനിമയിലെത്തി താരമായി മാറിയ അഭിനേതാക്കള്‍ ഇടയ്ക്ക് ഓര്‍മ്മകള്‍ അയവിറക്കാനായി ഒത്തു കൂടാറുണ്ട്. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളെല്ലാം ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്. സുഹാസിനി, മണിരത്‌നം, ലിസി തുടങ്ങിയവരായിരുന്നു കഴിഞ്ഞ തവണത്തെ പരിപാടിക്ക് നേതൃത്വം നല്‍കിയത്.

മോഹന്‍ലാല്‍, രജനീകാന്ത്, കമല്‍ഹസന്‍, നാഗാര്‍ജ്ജുന, കാര്‍ത്തിക്, ഖുശ്ബു, രേവതി, രാധിക, സുമലത, ശരത്കുമാര്‍ തുടങ്ങി മലയാളം, തമിഴ്, തെലുങ്ക്, ഭാഷകളിലെ സൂപ്പര്‍ താരങ്ങളാണ് ഒത്തുകൂടുന്നത്. ഇത്തവണത്തെ പരിപാടി ചൈനയില്‍ വെച്ചാണ് നടത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തെന്നിന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ നെടും തൂണുകളായ നായികാനായകന്‍മാരുടെ പുനസമാഗമത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം. ഇത്തവണത്തെ പരിപാടിക്ക് മോഹന്‍ലാല്‍ ഇല്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്.

ചൈനയിലാണ് ഇത്തവണത്തെ പരിപാടി

എണ്‍പതുകളിലെ താരങ്ങള്‍ ഇത്തവണ ചൈനയിലാണ് ഒത്തു കൂടുന്നത്. പാട്ടും നൃത്തവും തമാശയുമൊക്കെയായി പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നതിനായി എല്ലാവരും ഒത്തു ചേരുന്നു. ചൈനയിലാണ് ഇത്തവണത്തെ റീയൂണിയന്‍ സംഘടിപ്പിക്കുന്നത്.

മോഹന്‍ലാലിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല

ലിസി, സുഹാസിനി, ഭാഗ്യരാജ്, പൂര്‍ണ്ണിമ ഭാഗ്യരാജ്, ചുരഞ്ജീവി തുടങ്ങിയവരൊക്കെ പരിപാടയില്‍ പങ്കെടുക്കുന്നതിനായി ചൈനയിലെത്തി. മോഹന്‍ലാലിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് അറിയുന്നത്.

റീയൂണിയന്‍ ക്ലബിലെ അംഗങ്ങള്‍

മോഹന്‍ലാല്‍, രജനീകാന്ത്, കമല്‍ഹസന്‍, കാര്‍ത്തിക്, ഖുശ്ബു, രേവതി, രാധിക , സുമലത, ശോഭന, മുകേഷ് തുടങ്ങി വന്‍താരനിരയാണ് ഈ ക്ലബിലുള്ളത്. 2009 ലാണ് ഇവര്‍ ആദ്യമായി റീയൂണിയന്‍ സംഘടിപ്പിച്ചത്.

പ്രേക്ഷകര്‍ കാത്തിരിക്കുന്നു

എണ്‍പതുകളിലെ താരങ്ങളുടെ പുനസമാഗമത്തിനായി പ്രേക്ഷക ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്. ഇഷ്ടപ്പെട്ട താരങ്ങളെല്ലാം സിനിമയ്ക്കുമപ്പുറത്ത് ഒന്നിച്ചു കൂടുന്ന ചടങ്ങിന് വേണ്ടിയുള്ള കാത്തിരിപ്പിന് ഇനി അധികം ദൈര്‍ഘ്യമില്ല. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.

English summary
Reunion of 80s Stars.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam