ഫഹദിനെ പൊട്ടിച്ച് പൃഥ്വിയുടെ മാസ്! സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലര്‍ ബോക്‌സോഫീസില്‍ മിന്നിക്കുന്നു!
പൃഥ്വിരാജ് നായകനായി അഭിനയിച്ച് ഈ വര്‍ഷം തിയറ്ററുകളിലേക്ക് ആദ്യമെത്തിയ സിനിമയാണ് 9. മലയാളത്തെ ലോകസിനിമയുടെ നിലവാരത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളായിരുന്നു 9 ലൂടെ പൃഥ്വിരാജും സംവിധായകനും ശ്രമിച്ചത്. ഫെബ്രുവരി എട്ടിന് ഫഹദ് ഫാസിലിന്റെ കുമ്പളങ്ങി നൈറ്റ്‌സിനൊപ്പമാണ് പൃഥ്വിരാജിന്റെ 9 ഉം റിലീസിനെത്തിയത്.
പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ തിയറ്ററുകളില്‍ നിന്നും നല്ല പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. എന്നാല്‍ ബോക്‌സോഫീസിലെ അവസ്ഥ എന്താണെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍. ഒടുവില്‍ ഫോറം കേരള പുറത്ത് റിപ്പോര്‍ട്ടുകളില്‍ നയന്റെ ആദ്യദിന കളക്ഷന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

9 ജൈത്രയാത്ര തുടരുന്നു
സയന്‍സ് ഫിക്ഷന്‍ ഹൊറല്‍ ത്രില്ലറായി ഒരുക്കിയ പൃഥ്വിരാജിന്റെ 9 ല്‍ നിന്നും പുറത്ത് വന്ന ട്രെയിലര്‍ നല്‍കിയ പ്രതീക്ഷയായിരുന്നു സിനിമയ്ക്ക് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പിന് ആക്കം കൂട്ടിയത്. ഒരു അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധത്തെ കുറിച്ച് പറയുന്ന ചിത്രം ഫെബ്രുവരി എട്ടിന് നയന്‍ റിലീസ് ചെയ്തു. 100 ഡേയ്‌സ് ഓഫ് ലവ് എന്ന സിനിമയ്ക്ക് ശേഷം ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവുമ്പോള്‍ വാമിഖ ഖബ്ബി, മംമ്ത മോഹന്‍ദാസ്, മാസ്റ്റര്‍ അലോക്, പ്രകാശ് രാജ് തുടങ്ങിയവരായിരുന്നു മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

കേരളത്തിലെ പ്രദര്‍ശനം
ഫഹദ് ഫാസിലിന്റെ കുമ്പളങ്ങി നൈറ്റ്‌സിനൊപ്പം വലിയ പ്രധാന്യത്തോടെയായിരുന്നു പൃഥ്വിരാജ് ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്. കുമ്പളങ്ങി നൈറ്റ്‌സിന് കേരളത്തില്‍ നൂറ് സ്‌ക്രീനുകള്‍ ലഭിച്ചപ്പോള്‍ നയന്‍ 150 സ്‌ക്രീനുകളിലായിരുന്നു ആദ്യ ദിനം റിലീസ് ചെയ്തത്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലടക്കം വലിയ സ്വീകരണത്തോടെയായിരുന്നു നയന്‍ റിലീസ് ചെയ്തത്. ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നയന്‍ സാങ്കേതിക വിദ്യകളില്‍ മികവുറ്റ അനുഭവം നല്‍കിയ കിടിലന്‍ സിനിമയാണെന്നാണ് പറയുന്നത്.

കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍
റിലീസ് ദിവസം പതിനെട്ട് ഷോ ആയിരുന്നു കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 9 ന് ലഭിച്ചത്. റിലീസിന് മുന്‍പേ മുന്‍കൂട്ടിയുള്ള ബുക്കിംഗ് തകൃതിയായി നടന്നിരുന്നു. ഇതില്‍ നിന്നും മോശമില്ലാത്ത വരുമാനമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. റിലീസിനെത്തിയതിന് ശേഷം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ ഗംഭീര തുടക്കം തന്നെയാണ്. പതിനെട്ട് ഷോ യില്‍ നിന്നുമായി 4.95 ലക്ഷമാണ് സിനിമ സ്വന്തമാക്കിയത്. 81 ശതമാനം ഓക്യുപന്‍സിയോടെയായിരുന്നു ഈ നേട്ടം.

തിരുവനന്തപുരം പ്ലെക്‌സില്‍ മിന്നിച്ചു
കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിനെക്കാള്‍ വരുമാനം ലഭിച്ചത് തിരുവനന്തപുരം പ്ലെക്‌സില്‍ നിന്നുമായിരുന്നു. 20 ഷോ യില്‍ നിന്നുമായി 6.54 ലക്ഷമായിരുന്നു നയന്‍ സ്വന്തമാക്കിയത്. 69 ശതമാനം ഓക്യുപന്‍സിയോടെയായിരുന്നു സിനിമയുടെ ഈ നേട്ടം. കേരള ബോക്‌സോഫീസിലെ കളക്ഷന്‍ എത്രയാണെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളില്ലെങ്കിലും അടുത്ത ദിവസങ്ങളില്‍ അതിനെ കുറിച്ച് വ്യക്തമായ കണക്കുകള്‍ പുറത്ത് വരുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.

കുമ്പളങ്ങി താഴെയോ?
ഒരേ ദിവസം രണ്ട് സിനിമകള്‍ റിലീസ് ചെയ്തതോടെ ഏത് സിനിമ കാണും എന്ന കണ്‍ഫ്യൂഷനിലായിരുന്നു സിനിമാപ്രേമികള്‍. രണ്ടും ഒന്നിനൊന്ന് പ്രകടനം കാഴ്ച വെച്ചിരിക്കുന്നതിനാല്‍ ബോക്‌സോഫീസിലെ കണക്കുകള്‍ താരതമ്യം ചെയ്യുന്നതിനും കാത്തിരിക്കുകയാണ് എല്ലാവരും. തിരുവനന്തപുരം പ്ലെ്കസില്‍ നിന്നും കുമ്പളങ്ങി നൈറ്റ്‌സിനെക്കാള്‍ രണ്ട് ഷോ അധികം ലഭിച്ചത് 9 നായിരുന്നു. അതിനാല്‍ കളക്ഷന്റെ കാര്യത്തില്‍ കുമ്പളങ്ങിയെക്കാള്‍ ഇവിടെ തൊട്ട് മുന്നില്‍ നില്‍ക്കുന്നത് നയനാണ്.


Click it and Unblock the Notifications











