രാജ്യത്തിന്റെ അഭിമാനം ശക്തിപ്പെടുത്തും, പ്രധാനമന്ത്രിയുടെ ഐക്യദീപത്തിന് പിന്തുയുമായി താരങ്ങൾ
പ്രധാനമന്ത്രിയുടെ ദീപം തെളിക്കാനുള്ള ആഹ്വാനത്തിന് പിന്തുണയുമായി സിനിമ താരങ്ങൾ. തെന്നിന്ത്യൻ, ബോളിവുഡ് സിനിമ ലോകം പ്രധാമനമന്ത്രിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ വിളക്ക് തെളിയിച്ച് കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ പങ്കുചേരാൻ തങ്ങളുടെ ആരാധകരോട് അഭ്യർഥിച്ചിക്കുകയും ചെയ്യുന്നുണ്ട്.

മമ്മൂട്ടി, മോഹൻലാൽ, അമിതാഭ് ബച്ചൻ, രാം ചരൺ,സംവിധായകൻ പ്രിയദർശൻ, ഗായിക കെഎസ് ചിത്ര, ബോളിവുഡ് അഭിനേത്രി ഷാഷ ത്രിപാഠി, എന്നിങ്ങനെ നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ പേജുകളിലൂടെ ഐക്യദീപത്തെ പുന്തുണച്ചു കൊണ്ടുള്ള വീഡിയോയും കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.
നമുക്കും ദീപം തെളിയിച്ച് അവബോധം സൃഷ്ടിക്കാം രാം ചരൺ ട്വിറ്റിൽ കുറിച്ചു. ഏപ്രിൽ 5ന് വൈകിട്ട് 9ന് 9 മിനിറ്റ് വിളക്കുകൾ തെളിയിക്കണമെന്ന് മോഹൻലാൽ പറയുന്നു. ഈ പ്രകാശം പ്രതീക്ഷയുടേയും ഒരുമയുടെയും ദീപസ്തംഭം ആകട്ടെ എന്നും എല്ലാ ഇന്ത്യക്കാരും ഒരുമിക്കുന്ന ഈ ഒത്തുചേരലിന് എല്ലാ ആശംസകളും നൽകുകയാണ് മോഹൻലാൽ. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ ഫേസ് ബുക്ക് വിഡിയോ അവസാനിപ്പിക്കുന്നത്.
കൊവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി ഒറ്റമനസ്സോടെ എല്ലാ കഷ്ട നഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സമയത്ത് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം ഞായറാഴ്ച രാത്രി 9 മണി മുതല്‍ 9 മിനിറ്റ് നേരം എല്ലാവരും അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യ ദീപത്തിന് എന്റെ എല്ലാ പിന്തുണയും ആശംസകളും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ ഈ സംരംഭത്തില്‍ എല്ലാവരും പങ്കുച്ചേരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു- മമ്മൂട്ടി വീഡിയോയിൽ പറഞ്ഞു.
"രാത്രി ഒന്‍പത് മണിയ്ക്ക് വിളക്ക് തെളിയിച്ചു കൊണ്ട് കൊവിഡ് 19 ന് എതിരേ പോരാടനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഞാന്‍ പിന്തുണയ്ക്കുന്നു. നാനാത്വത്തില്‍ ഏകത്വം എന്നതില്‍ രാജ്യത്തിന്റെ അഭിമാനം ശക്തിപ്പെടുത്തുന്നതിന് സഹായിക്കും. ഇന്ത്യയിലെ ജനങ്ങളുടെ ഉത്സാഹവും യശസ്സും ഉയര്‍ത്തുക എന്നതാണ് പ്രധാനമന്ത്രിയുടെ ഉദ്ദേശ്യം . ഈ അവസരത്തില്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ക്ക് സ്വയം ദേശസ്‌നേഹികള്‍ എന്ന് വിളിക്കാന്‍ കഴിയില്ല...''ജയ്ഹിന്ദ്."-പ്രിയദർശൻ ഫേസ്ബുക്കിൽ പങ്കുവെച്ചു.
കൊവിഡ് 19 മഹാമാരിയെ ചെറുക്കാന്‍ ഭാരതീയര്‍ ഒരുമിച്ച് ഒറ്റ മനസോടെ പൊരുതുകയാണ്. ഈ അവസരത്തില്‍ ബഹുമാനപ്പെട്ട നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ അഭ്യര്‍ഥന പ്രകാരം ഏപ്രില്‍ 5 ഞായറാഴ്ച്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാവിധ ആശംസകളും പിന്തുണയും നേരുന്നു. 130 കോടി ഭാരതീയരുടെയും മനസിസില്‍ പ്രതീക്ഷയുടെയും ഐക്യത്തിന്റെയും പ്രകാശം പരത്തുന്ന ഈ സദ്ദുദ്യമത്തിന് എന്റെ എല്ലാ സഹോദരീ സഹോദരന്മാരും പങ്കെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു". ചിത്ര പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഐക്യദീപത്തിനെതിരെ രൂക്ഷ വിമർശനവും ഉയരുന്നു. നടൻ കമൽഹാസൻ മോദിയുടെ ആഹ്വാനത്തെ വിമർശിച്ച് രംഗത്തെയിട്ടുണ്ട്.
പ്രധാനമന്ത്രി സംസാരിക്കാൻ തുടങ്ങിയപ്പോൾ വളരെ പ്രതീക്ഷയോടെയാണ് അത് കേൾക്കാൻ ഇരുന്നത്. മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള പ്രൊട്ടക്ഷൻ എക്വിപ്മെന്റുകളുടെ ക്ഷാമം എങ്ങനെ പരിഹരിക്കാം,സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ജനങ്ങളെ എങ്ങനെ സഹായിക്കാം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അദ്ദേഹം സംസാരിക്കുമെന്നാണ് കരുതിയത്. എന്നാൽ, അദ്ദേഹം പറഞ്ഞത് രാത്രിയിൽ ടോർച്ച ലൈറ്റ് എടുക്കുന്നതിനെ കുറിച്ചാണ് . ടോർച്ച് വളരെ മുൻപ് തന്നെ എടുത്തു കഴിഞ്ഞുവെന്ന് കമൽ പറഞ്ഞു.


Click it and Unblock the Notifications