»   » യുവതാരനിര നേര്‍ക്കുനേര്‍

യുവതാരനിര നേര്‍ക്കുനേര്‍

Posted By:
Subscribe to Filmibeat Malayalam

യുവതാര നിരകളുടെ രണ്ടു ചിത്രങ്ങള്‍ ഏറ്റുമുട്ടാന്‍ എത്തുകയാണ്. ആസിഫ് അലിയും അനൂപ് മേനോനും നായകരാകുന്ന 916, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ബിജുമേനോന്‍ എന്നിവര്‍ നായകരാകുന്ന 101 വെഡിംഗ്‌സ് എന്നിവയാണ് വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്നത്. ചികില്‍സാരംഗത്തെ മൂല്യശോഷണം വിഷയമാക്കി കുടുംബചിത്രമാണ് എം.മോഹനന്‍ സംവിധാനം ചെയ്യുന്ന 916 എങ്കില്‍ സമൂഹവിവാഹത്തില്‍ ഉണ്ടാകുന്ന തമാശയാണ് ഷാഫി സംവിധാനംചെയ്യുന്ന 101 വെഡിംഗ്‌സ്. യുവതാരങ്ങളുടെ ചിത്രങ്ങള്‍ തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റാകുന്ന കാലത്ത് ഈ ചിത്രങ്ങള്‍ക്കും വിജയം സാധ്യമാകുമെന്നതില്‍ സംശയമൊന്നുമില്ല.

916-101 Weddings

പൃഥ്വിരാജ് നായകനായ മാണിക്യക്കല്ലിനു ശേഷം എം.മോഹനന്‍ തിരക്കഥയെളഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 916. കഥപറയുമ്പോള്‍ എന്ന ആദ്യ ചിത്രം തന്നെ വന്‍ ഹിറ്റാക്കിയ മോഹനന്‍ എല്ലാ ചിത്രങ്ങളും കുടുംബകഥകളാണ് വിഷയമാക്കിയെടുക്കുന്നത്. കഥ പറയുമ്പോളില്‍ സൗഹൃദങ്ങളുടെ കഥയായിരുന്നു. രണ്ടാമത്തെ ചിത്രത്തില്‍ അധ്യാപക- വിദ്യാര്‍ഥി ബന്ധം. മൂന്നാമത്തെ ചിത്രത്തില്‍ കുടുംബ ബന്ധങ്ങളുടെ പവിത്രതയാണ് വിഷയം. മുകേഷും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.

അനൂപ് മേനോനും മുകേഷും ഡോക്ടര്‍മാരുടെ വേഷത്തിലാണ്. പണത്തിനു വേണ്ടി ആദര്‍ശം മാറ്റിവയ്ക്കുന്ന ഡോക്ടറായിട്ടാണ് മുകേഷ് എത്തുന്നത്. അനൂപ് ആദര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്ന സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറും. ഇവര്‍ക്കിടയിലേക്കാണ് ജോലി തേടുന്ന ബിടെക്കുകാരനായി ആസിഫ് എത്തുന്നത്. തെറ്റിദ്ധരിക്കപ്പെടുന്ന യുവാക്കളുടെ പ്രതിനിധിയാണ് ആസിഫ്. എന്നാല്‍ അവരിലെ നന്മയാണ് സംവിധായകന്‍ ഇവിടെ പറയുന്നത്. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് മോഹനന്‍ ചിത്രമൊരുക്കിയത്. ചിത്രത്തിന്റെ ഗാനങ്ങളുടെ സിഡി പ്രകാശനം നിര്‍വഹിച്ചത് ഫുട്‌ബോള്‍ ഇതിഹാസം മറഡോണയായിരുന്നു. അങ്ങനെ തന്നെ ചിത്രത്തിനു വന്‍ പബ്ലിസിറ്റി ലഭിച്ചിരുന്നു.

കലവൂര്‍ രവികുമാറിന്റെ തിരക്കഥയിലാണ് ഷാഫി 101 വെഡിംഗ്‌സ് ഒരുക്കുന്നത്. ഹിറ്റ് ജോടികളായ കുഞ്ചാക്കോബോബനും ബിജുമേനോനും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ജയസൂര്യ പെണ്‍സ്വഭാവം കാണിക്കുന്ന ആണായിട്ടാണ് അഭിനയിക്കുന്നത്. സംവൃത സുനില്‍ ആണ് നായിക. നവംബര്‍ ഒന്നിന് വിവാഹിതയാകുന്ന സംവൃത അഭിനയിച്ച അവസാന ചിത്രമാണിത്.

ഷാഫിയുടെ പതിവുചിത്രങ്ങളുടെ ട്രാക്കില്‍ തന്നെയാണ് ഇതും ഒരുക്കിയത്. മമ്മൂട്ടിയെ നായകനാക്കിയ വെനീസിലെ വ്യാപാരിയായിരുന്നു ഷാഫിയുടെതായി ഒടുവില്‍ തിയറ്ററില്‍ എത്തിയ ചിത്രം. ജയിംസ് ആല്‍ബര്‍ട്ട് തിരക്കഥയൊരുക്കിയ ചിത്രം വന്‍ പരാജയമായിരുന്നു. തുടര്‍ന്നാണ് മുഴുനീള കോമഡിയുമായി ഷാഫി എത്തുന്നത്.

English summary
'916' and '101 Weddings' will hit the theaters this weekend. M Mohanan and Shafi direct the films respectively

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam