കുട്ടി ജാനു മലയാളത്തിലേയ്ക്ക്!! ആദ്യ ചിത്രം സണ്ണി വെയ്നോടൊപ്പം,'അനുഗ്രഹീതന്‍ ആന്റണി'...

നവഗാതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന അനുഗ്രഹീതന്‍ അന്റണിയിലൂടെ സണ്ണിയുടെ നായികയായാണ് ഗൗരി മലയാളത്തിലെത്തുന്നത്.

തൃഷ വിജയ് സേതുപതി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്നു 96. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ച ഗൗരിയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിത ഗൗരി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. സണ്ണി വെയ്ന്‍ ചിത്രത്തിലൂടെയാണ് ഗൗരി മലയാളത്തിലേക്ക് കടന്നു വരുന്നത്.

sunny wayne

നവാഗതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന അനുഗ്രഹീതന്‍ ആന്റണിയിലൂടെ സണ്ണിയുടെ നായികയായാണ് ഗൗരി മലയാളത്തിലെത്തുന്നത്. ആനുഗ്രഹീതന്‍ ആന്റണിയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്നാണ് ഗൗരി പറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ ഫേസ്ബുക്കിൽ വൈറലായിട്ടുണ്ട്. തുഷാർ എസ് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് നവീൻ ടീം മണിലാലാണ്. അടുത്ത മാർച്ചോട് കൂടിയാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

യഥാര്‍ത്ഥ ജീവിതത്തോട് അടുത്തു നില്‍ക്കുന്ന ഒരു ചിത്രമാണ് ആനുഗ്രഹീതന്‍ ആന്റണി എന്നാണ് സണ്ണി വെയ്ന്‍ പറയുന്നത്. ആന്റണി എന്ന കഥാപാത്രമായിട്ടാണ് സണ്ണി എത്തുന്നത്. ആന്റണിയും അയാളുടെ നായയും തമ്മിലുള്ള ആത്മബന്ധം സിനിമയിലെ ഒരു പ്രധാന ഘടകമാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം ആരംഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X