96ലെ കുട്ടിജാനു ഗൗരിയുടെ ഫോട്ടോ ഷൂട്ട് തരംഗമാവുന്നു! വീഡിയോ കാണാം
96 എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് ഗൗരി ജി കിഷന്‍. സിനിമയില്‍ വിജയ് സേതുപതി,തൃഷ എന്നിവര്‍ക്കൊപ്പം തന്നെ മിന്നുന്ന പ്രകടനമായിരുന്നു ഗൗരിയും നടത്തിയത്. സ്വാഭാവിക അഭിനയത്തിലൂടെ ആയിരുന്നു നടി തിയ്യേറ്ററുകളില്‍ നിന്നും കൈയ്യടി നേടിയിരുന്നത്.
ഹൈസ്‌ക്കൂളില്‍ ഒരുമിച്ച് പഠിച്ച രണ്ട് പേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം. 96ല്‍ കുട്ടി ജാനുവായി ശ്രദ്ധേയ പ്രകടനം തന്നെയായിരുന്നു ഗൗരി നടത്തിയിരുന്നത്. പുതുമുഖ താരമായിട്ടു കൂടി തൃഷയുടെ കൗമാരക്കാലം മികവുറ്റ രീതിയില്‍ അവതരിപ്പിക്കാന്‍ ഗൗരിക്ക് സാധിച്ചിരുന്നു.

ഗൗരിയുടെതായി പുറത്തിറങ്ങിയ ഒരു ഫോട്ടോ ഷൂട്ട് വീഡിയോ ശ്രദ്ധേയമായിരുന്നു. ഗൃഹലക്ഷ്മി മാഗസിനു വേണ്ടി നടി നടത്തിയ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. 96 റിലീസ് ചെയ്ത ശേഷമായിരുന്നു ഗൗരി മലയാളി ആണെന്നുളള കാര്യം എല്ലാവരും അറിഞ്ഞത്. ഗൗരിയുടെ അമ്മയുടെ വീട് വൈക്കത്തും അച്ഛന്റെ വീട് അരൂരുമാണ്. ചെന്നൈയില്‍ സ്ഥിര താമസമാക്കിയ ഗൗരി ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജിലാണ് ഇപ്പോള്‍ പഠിക്കുന്നത്.


Click it and Unblock the Notifications











