96ന്റെതായി തരംഗമായ പാട്ട് കന്നഡത്തില്‍ എത്തിയപ്പോള്‍! വീഡിയോ വൈറല്‍! കാണൂ
വിജയ് സേതുപതിയും തൃഷയും ഒന്നിച്ച 96 കഴിഞ്ഞ വര്‍ഷം പ്രേക്ഷകര്‍ ഒന്നടങ്കം
ഏറ്റെടുത്ത സിനിമകളിലൊന്നായിരുന്നു. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. തമിഴില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ വലിയ ഹിറ്റായും 96 മാറിയിരുന്നു. മക്കള്‍ സെല്‍വന്റെയും തൃഷയുടെയും പ്രകടനങ്ങള്‍ തന്നെയായിരുന്നു ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്.
96ന്റെ റീമേക്കായി കന്നഡത്തില്‍ ഒരുങ്ങിയ എറ്റവും പുതിയ ചിത്രമാണ് 99. ഭാവന മുഖ്യ വേഷത്തിലെത്തുന്ന ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. സിനിമയിലെ പുതിയൊരു ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. 96ന്റെതായി തരംഗമായൊരു പാട്ടിന്റെ കന്നഡ വേര്‍ഷനാണ് പുറത്തുവന്നിരിക്കുന്നത്.

96ന്റെ കന്നഡ റീമേക്ക്
96ന്റെ വന്‍വിജയത്തിനു ശേഷം പിന്നാലെ പ്രഖ്യാപിച്ച റീമേക്കുകളിലൊന്നായിരുന്നു 99. ഭാവനയും കന്നഡത്തിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷുമാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. 96 കന്നഡത്തിലേക്ക് എത്തുമ്പോള്‍ പ്രീതം ഗബ്ബിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഒരിടവേളയ്ക്കു ശേഷമാണ് ഭാവന വീണ്ടും കന്നഡത്തില്‍ സജീവമായിരിക്കുന്നത്.

ഭാവനയും ഗണേഷും
കന്നഡത്തില്‍ ശിവരാജ് കുമാറിന്റെ നായികയായുളള തഗരു എന്ന ചിത്രത്തിനു ശേഷമാണ് ഭാവന വീണ്ടുമെത്തുന്നത്. തമിഴില്‍ തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രമായുളള ഭാവനയുടെ പ്രകടനമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 96ല്‍ തൃഷയുടെ മഞ്ഞ കുര്‍ത്ത തരംഗമായി മാറിയപ്പോള്‍ 99ല്‍ കറുത്ത കുര്‍ത്തയണിഞ്ഞാണ് ഭാവന എത്തുന്നത്.

ട്രെയിലറിന് മികച്ച സ്വീകാര്യത
99ന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യത സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നു. തമിഴ് പതിപ്പിനോട് നീതി പുലര്‍ത്തുന്ന തരത്തിലുളള രംഗങ്ങളാണ് 99 ട്രെയിലറില്‍ കാണിച്ചിരിക്കുന്നത്. കന്നഡത്തിലെ പ്രമുഖ സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യയാണ് സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.

മെയ് മൂന്നിനാണ്
അര്‍ജുന്‍ ജന്യ ഒരുക്കിയ പാട്ടുകളും സിനിമയുടെതായി ശ്രദ്ധേയമായിരുന്നു. ഇതില്‍ എറ്റവുമൊടുവിലായി 96ന്റെതായി തരംഗമായൊരു പാട്ടിന്റെ കന്നഡ വേര്‍ഷനായിരുന്നു പുറത്തിറങ്ങിയിരുന്നത്. ഗാനരംഗത്തില്‍ ഭാവനയുടെയും ഗണേഷിന്റെയും പ്രകടനങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്. മെയ് മൂന്നിനാണ് 96ന്റെ കന്നഡ പതിപ്പ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

കന്നഡത്തിനു പുറമെ തെലുങ്കിലും
അതേസമയം കന്നഡത്തിനു പുറമെ തെലുങ്കിലും 96ന് റീമേക്ക് ഒരുങ്ങുന്നുണ്ട്. ഷര്‍വാനന്ദും സാമന്ത അക്കിനേനിയുമാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. സി പ്രേംകുമാര്‍ തന്നെയാണ് ചിത്രം തെലുങ്കില്‍ സംവിധാനം ചെയ്യുന്നത്. ഗോവിന്ദ് വസന്ത തന്നെ പാട്ടുകള്‍ ഒരുക്കുന്നു. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചിരുന്നു.
വീഡിയോ കാണൂ


Click it and Unblock the Notifications











