ഓസ്കാറിൽ ഇത്തവണയും ഇന്ത്യയ്ക്ക് നിരാശ; നോമിനേഷനിൽ സിന്നേഴ്സും മാർട്ടി സുപ്രീമും
98ാമത് ഓസ്കാർ നാമനിർദ്ദേശത്തിൽ തിളങ്ങി സിന്നേർസും മാർട്ടി സുപ്രീമും. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ എന്നിങ്ങനെ പ്രധാന വിഭാഗങ്ങളിൽ ഈ സിനിമകൾ മത്സരിക്കുന്നു. വിദേശഭാഷ വിഭാഗത്തിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഹോംബൗണ്ട് ഓസ്കാർ നാമനിർദ്ദേശ പട്ടികയിൽ ഇടംപിടിച്ചില്ല. നീരജ് ഘയ്വൻ ചെയ്ത ഹോംബൗണ്ട് ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ്. ബ്രസീലിയൻ ചിത്രം ദ സീക്രട്ട് ഏജന്റ്, ഫ്രാൻസിൽ നിന്നുള്ള ഇറ്റ് വോസ് ഏൻ ആക്സിഡന്റ്, നോർവെ ചിത്രം സെന്റിമെന്റൽ വാല്യു, ട്യുണീഷ്യൻ ചിത്രം ദ വോയ്സ് ഓഫ് ഹിന്ദ് രജബ് എന്നിവ മികച്ച വിദേശ ഭാഷാ സിനിമ വിഭാഗത്തിൽ നോമിനേഷനിലുണ്ട്.
കഴിഞ്ഞ 25 വർഷമായി ഇന്ത്യക്ക് മികച്ച വിദേശ ഭാഷാ വിഭാഗത്തിൽ ഇന്ത്യക്ക് ഓസ്കാർ എൻട്രി ലഭിച്ചിട്ടില്ല. ലഗാൻ ആണ് ഈ വിഭാഗത്തിൽ നോമിനേഷൻ ലഭിച്ച അവസാന ഇന്ത്യൻ സിനിമ. ആമിർ ഖാൻ നായകനായ ചിത്രം സംവിധാനം ചെയ്തത് അഷുതോഷ് ഗൗരിക്കർ ആണ്.



Click it and Unblock the Notifications











