ഭാവന തകർത്തു!! പ്രേക്ഷകർ കാത്തിരുന്ന 99 ലെ ഗാനം പുറത്ത്.. കാണൂ
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു 96. തൃഷ് വിജയ് സേതുപതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് കോളിവുഡിൽ മാത്രമല്ല മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിന്റെ കന്നട പതിപ്പിൽ മലയാളികളുടേയും തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട താരമായ ഭാവനയും കണേഷുമാണ് എത്തുന്നത്.

96 കന്നടയിൽ എത്തുമ്പോൾ 99 ആകുന്നു. ഇപ്പോഴിത ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്. ഇന്ത്യൻ സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഗായികയായ ശ്രേയ ഘോഷലാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. നാസനിഹകേ എന്ന് തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിവും യൂട്യൂബിലും സൂപ്പർ ഹിറ്റാണ്.
ഗോവിന്ദ് വസന്ദിന്റെ സംഗീതത്തിൽ ഗായിക ചിന്മയി ആലപിച്ച് പ്രേക്ഷകരുടെ കയ്യടി നേടിയ കാതലെ കാതലെ എന്ന് തുടങ്ങുന്ന പാട്ടിന് പകരമാണ് കന്നടയിലെ ഈ ഗാനം. കവി രാജിന്റെ വരികൾക്ക് അര്‍ജുന്‍ ജന്യ സംഗീതം നല്‍കിയിരിക്കുന്നത്.വിവാഹത്തിനു ശേഷം ഭാവന അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്.


Click it and Unblock the Notifications











