ഭാവനയ്ക്ക് ഒരു മാറ്റവുമില്ല, പക്ഷെ 99 നടിയെ രക്ഷപ്പെടുത്തുമോ...?
Recommended Video
കന്നട നാടിന്റെ മരുമകളായി പോയ മലയാളത്തിന്റെ പ്രിയ നടി ഭാവന വിവാഹ ശേഷം കന്നട സിനിമയിലൂടെ തിരിച്ചുവരവ് നടത്തുകയാണ്. തമിഴില്‍ സൂപ്പര്‍ഹിറ്റായ 96 ന്റെ റീമേക്ക് 99 എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ മടങ്ങിവരവ്. ഭാവനയുടെ മടങ്ങിരവ് എത്രത്തോളം മികച്ചതാണെന്ന് വിലയിരുത്താന്‍ ചിത്രത്തിന്റെ ട്രെയിലര്‍ എത്തിക്കഴിഞ്ഞു.
തൃഷ കൃഷ്ണയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 96 പോയവര്‍ഷം തമിഴകത്തെ ബ്ലോക്ബസ്റ്റര്‍ ഹിറ്റായിരുന്നു. പകരം വയ്ക്കാനില്ലാത്ത അഭിനയം കാഴ്ച്ചവച്ച് തൃഷയും സേതുപതിയും പ്രേക്ഷകമനം കീഴടക്കി. 99 എന്ന പേരില്‍ ചിത്രത്തിനൊരു റീമേക്ക് വരുമ്പോള്‍ തീര്‍ച്ചയായും അത് 96 മായി താരതമ്യപ്പെടുത്തപ്പെടും.

തൃഷയുടെ അഭിനയവുമായി ഭാവനയുടെ അഭിനയം മാറ്റുരയ്ക്കുമ്പോള്‍ ലുക്കിന്റെ കാര്യത്തിലും അഭിനയത്തിന്റെ കാര്യത്തിലും ഭാവന തൃഷയ്‌ക്കൊപ്പം തന്നെ നില്‍ക്കുന്നു. എന്നാല്‍ ഡബ്ബിങില്‍ പിഴച്ചു എന്നാണ് വിലയിരുത്തലുകള്‍. വിജയ് സേതുപതിയുടെ അയലത്ത് പോലും ഗണേഷ് എത്തിയില്ല എന്ന രൂക്ഷവിമര്‍ശനം ഉണ്ട്.
വിജയ് സേതുപതിയും തൃഷയും തമ്മിലുള്ള ജോഡി പൊരുത്തം തന്നെ കൈയ്യടി നേടിയതാണ്. എന്നാല്‍ ഗണേഷും ഭാവനയും ഒരുതരത്തിലും ചേര്‍ച്ച കാണുന്നില്ല. സിനിമയിലെ പ്രധാന രംഗങ്ങള്‍ ഉള്‍പ്പെടുത്തി ട്രെയിലര്‍ എഡിറ്റ് ചെയ്യുന്നതിനും അണിയറപ്രവര്‍ത്തകര്‍ പരാജയപ്പെട്ടു. ചുരുക്കി പറഞ്ഞാല്‍ ഭാവനയ്ക്ക് ലുക്കിലോ അഭിനയത്തിലോ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ മടങ്ങിവരവില്‍ 99 ഒരു ബ്രേക്ക് നല്‍കുമോ എന്ന കാര്യത്തില്‍ സന്ദേഹമുണ്ട്.


Click it and Unblock the Notifications











