അച്ഛന്‍ മികച്ച നടന്‍, മകന്‍ പെര്‍ഫോമര്‍ ഓഫ് ദ ഇയര്‍!!

By Aswathi

ഒമ്പതാമത് ഏഷ്യാവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുന്നറിയിപ്പ്, ബാല്യകാലസഖി എന്നീ ചിത്രങ്ങളിലെ അഭിനയത്തെ മുന്‍നിര്‍ത്തി മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത് മമ്മൂട്ടിയാണ്. മകന്‍ ദുല്‍ഖര്‍ സല്‍മാനാണ് 2014ലെ പെര്‍ഫോമര്‍ ഓഫ് ദ ഇയര്‍. ബാംഗ്ലൂര്‍ ഡെയ്‌സ്, ഞാന്‍, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ദുല്‍ഖറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

വരുന്ന നവംബര്‍ പതിനാലിന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്സ്റ്റുഡിയോയില്‍ വച്ചാണ് അവാര്‍ഡ്ദാനച്ചടങ്ങ് നടക്കുന്നത്. 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജു വാര്യരെ മികച്ച നടിയായി തിരഞ്ഞെടുത്തു. മറ്റ് പുരസ്‌കാരങ്ങള്‍ ആര്‍ക്കൊക്കെയാണെന്നും ഏതിനൊക്കെയാണെന്നും നോക്കൂ...

മികച്ച നടന്‍

ഏഷ്യാവിഷൻ 2014

മുന്നറിയിപ്പ്, ബാല്യകാലസഖി എന്നീ ചിത്രങ്ങളിലെ അഭിനയത്തെ മുന്‍നിര്‍ത്തി മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത് മമ്മൂട്ടിയാണ്

മികച്ച നടി

ഏഷ്യാവിഷൻ 2014

പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഞ്ജു വാര്യര്‍ ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആഡ്രൂസ് ചിത്രത്തിലൂടെ തിരിച്ചുവരുന്നത്. ചിത്രത്തിലെ അഭിനയമാണ് മഞ്ജുവിനെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

തിരയ്ക്കും സ്വോപാനത്തിനും

ഏഷ്യാവിഷൻ 2014

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത സ്വാപാനവും വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയും മികച്ച ആര്‍ട്ടിസ്റ്റ് ചിത്രത്തിനുള്ള പുരസ്‌കാരവും സമൂഹ്യപ്രതിബന്ധതയുള്ള ചിത്രത്തിനുള്ള പുരസ്‌കാരവും പങ്കിട്ടു.

ദുല്‍ഖര്‍ സല്‍മാന്

ഏഷ്യാവിഷൻ 2014

ദുല്‍ഖര്‍ സല്‍മാനാണ് 2014ലെ പെര്‍ഫോമര്‍ ഓഫ് ദ ഇയര്‍. ബാംഗ്ലൂര്‍ ഡെയ്‌സ്, ഞാന്‍, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ദുല്‍ഖറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ഐശ്വര്യ റായിക്ക്

ഏഷ്യാവിഷൻ 2014

ഐക്കണ്‍ ഓഫ് ഇന്ത്യന്‍ സിനിമ എന്ന വിശേഷണത്തിന് ഐശ്വര്യ റായി അര്‍ഹയായി

കാജോള്‍ ദേവ്ഗണ്‍

ഏഷ്യാവിഷൻ 2014

ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ച് കാജോളിനെ ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിയ്ക്കും

ഹൗ ഓള്‍ഡ് ആര്‍ യുവിന്

ഏഷ്യാവിഷൻ 2014

ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ നേടിയത് റോഷന്‍ ആഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രമാണ്. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം കൂടാതെ, മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതും ഹൗ ഓള്‍ഡ് ആര്‍ യു തന്നെ

മുന്നറിയിപ്പിന്

ഏഷ്യാവിഷൻ 2014

ഛായാഗ്രഹകനായ വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന ചിത്രത്തിന് 'ഔട്ട്‌സ്റ്റാന്റിങ് മൂവി ഓഫ് ദ ഇയര്‍' അവാര്‍ഡ് നല്‍കും.

മികച്ച കുടുംബ ചിത്രം

ഏഷ്യാവിഷൻ 2014

ജൂഡ് ആന്റിണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാനയാണ് മികച്ച കുടുംബ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.

ധനുഷിനും ശ്രുതിയ്ക്കും

ഏഷ്യാവിഷൻ 2014

തമിഴ് യൂത്ത് ഐക്കണിനുള്ള പുരസ്‌കാരം ധനുഷിനും ശ്രുതി ഹസനും നല്‍കും.

സഹനടനും നടിയും

ഏഷ്യാവിഷൻ 2014

ആശ ശരത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരവും മിധുന്‍ രമേശിന് മികച്ച സഹനടനുള്ള പുരസ്‌കാരവും നല്‍കും

ആങ്കറിങ്

ഏഷ്യാവിഷൻ 2014

രഞ്ജിനി ഹരിദാസും മിഥുന്‍ രമേശും ടിങ്കു കളരിക്കലും ചേര്‍ന്നാണ് പരിപാടി അവതരിപ്പിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X