»   » മല്ലിക ഷെരാവത്തിനെ കെട്ടാന്‍ 63കാരനും

മല്ലിക ഷെരാവത്തിനെ കെട്ടാന്‍ 63കാരനും

Posted By:
Subscribe to Filmibeat Malayalam

ജീവിത പങ്കാളിയെ കണ്ടെത്താന്‍ ടിവി ചാനലില്‍ റിയാലിറ്റി ഷോ നടത്തുകയെന്നത് പുതിയ ആശയമല്ല, നേരത്തേ ബോളിവുഡിന്റെ ഐറ്റം റാണി രാഖി സാവന്ത് ഇത്തരത്തിലൊരു ഷോ നടത്തിയിരുന്നു. ഇപ്പോഴിതാ ഇതേ പാത പിന്തുടര്‍ന്ന് മറ്റൊരു ഹോട്ട് താരമായ മല്ലിക ഷെരാവത്തും പങ്കാളിയെ കണ്ടെത്താന്‍ റിയാലിറ്റി ഷോയുമായി എത്തുകയാണ്.

ദ ബാച്ച്‌ലറേറ്റ് ഇന്ത്യ മേരേ ഖയാലോം കി മല്ലിക എന്ന ഷോയിലൂടെയാണ് ഹോട്ട് ആന്റ് സെക്‌സി മല്ലിക പങ്കാളിയെ കണ്ടെത്താന്‍ പോകുന്നത്. ഷോയിലൂടെ മല്ലികയെ സ്വന്തമാക്കാനായി അറുപത്തിമൂന്നുവയസുള്ള ഒരാളും രംഗത്തുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഈ മത്സരാര്‍ത്ഥിയുടെ മറ്റൊരു പ്രത്യേകത അദ്ദേഹം മല്ലികയുടെ അധ്യാപകനായിരുന്നുവെന്നതാണ്. മധ്യവയസ്സ് പിന്നിട്ട സുദര്‍ശന്‍ എന്നയാളാണ് മല്ലികയെന്ന മോഹവുമായി ഷോയ്ക്ക് ഒരുങ്ങുന്നത്. ഹൈദരാബാദ് സ്വദേശിയാണത്രേ ഇദ്ദേഹം.

Mallika Sherawat

ഒക്ടോബര്‍ ഏഴിനാണ് പരിപാടി തുടങ്ങുന്നത്. രോഹിത് റോയ് ആണ് പരിപാടിയിലെ പ്രധാന വിധികര്‍ത്താവ്. നേരത്തേ മോഡി ഇപ്പോള്‍ ഇന്ത്യയിലുള്ളതിലും വച്ച് ഏറ്റവും യോഗ്യനായ അവിവാഹിതനെന്ന് പറഞ്ഞത് വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇതേ അഭിപ്രായം റിയാലിറ്റിഷോയിലൂടെയും മല്ലിക പ്രകടിപ്പിക്കുമോ മധ്യവയസ്സ് പിന്നിട്ടൊരാളെ പങ്കാളിയാക്കാന്‍ മല്ലിക തയ്യാറാകുമോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടണമെങ്കില്‍ ഷോ തുടങ്ങുവോളം കാത്തിരിക്കാം.

English summary
A 63-year-old man from Hyderabad, who, hold your breath, was her teacher, has also applied for the show

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam