»   » 5 സംവിധായകരും 10 നിര്‍മാതാക്കളും കൈയ്യൊഴിഞ്ഞ മമ്മൂട്ടി ചിത്രം, ആ സത്യം ഇതുവരെ മമ്മൂട്ടിക്ക് അറിയില്ല

5 സംവിധായകരും 10 നിര്‍മാതാക്കളും കൈയ്യൊഴിഞ്ഞ മമ്മൂട്ടി ചിത്രം, ആ സത്യം ഇതുവരെ മമ്മൂട്ടിക്ക് അറിയില്ല

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ 'കരിയര്‍ ദ ബെസ്റ്റാണ്' ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍, ടി എസ് സുരേഷ് ബാബുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കോട്ടയം കുഞ്ഞച്ചന്‍. അതുവരെ ഗൗരവം പിടിച്ചു നടന്നിരുന്ന മമ്മൂട്ടിയുടെ ഇമേജ് മാറ്റത്തിന് കുഞ്ഞച്ചന്‍ കാരണമായി.

ഒരു പ്രത്യേക സ്വഭാവക്കാരനാണ്; പ്രണവ് മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്

ഇന്നും മമ്മൂട്ടി അച്ഛായന്‍ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ ആദ്യം താരതമ്യം ചെയ്യുന്നത് കുഞ്ഞച്ചനുമായിട്ടാണ്. എന്നാല്‍ ഈ സിനിമയ്ക്ക് പിന്നില്‍ ഞെട്ടിയ്ക്കുന്ന ഒരു സത്യമുണ്ട്. അടുത്തിടെ സംവിധായകന്‍ സുരേഷ് ബാബു അത് വെളിപ്പെടുത്തി.

റിലീസിന് ശേഷം

കോട്ടയം കുഞ്ഞച്ചന്‍ ഇറങ്ങിയതിന്റെ പിറ്റേദിവസം ഡെന്നീസ് ജോസഫ് എന്നെ ഫോണില്‍ വിളിച്ചു. എന്നിട്ടുപറഞ്ഞു. 'ബാബൂ... കോട്ടയം കുഞ്ഞച്ചന് എല്ലായിടത്തും ഗംഭീര അഭിപ്രായമാണ്. പടം കുറേദിവസം ഓടും.' ഡെന്നീസിന്റെ വാക്കുകള്‍ ഞാന്‍ ഫോണില്‍ കേട്ടുകൊണ്ടിരുന്നു.

ആ സത്യം

അതുകഴിഞ്ഞപ്പോള്‍ ഡെന്നീസ് ജോസഫ് മറ്റൊരു കാര്യംകൂടി പറഞ്ഞു. 'ബാബൂ, ഞാനിതുവരെ പുറത്ത് ആരോടും പറയാതിരുന്ന ഒരു കാര്യം പറയാം. കോട്ടയം കുഞ്ഞച്ചന്റെ കഥ പത്ത് പ്രൊഡ്യൂസേഴ്‌സിനോടും അഞ്ച് സംവിധായകരോടും പറഞ്ഞതിനുശേഷമാണ് ബാബുവിനോട് ഞാനിത് പറയുന്നത്. അവര്‍ക്കാര്‍ക്കും വേണ്ടായെന്ന് പറഞ്ഞ് ഒഴിഞ്ഞ സബ്ജക്ടായിരുന്നു ഇത്. ഈ സിനിമയെടുക്കാന്‍ പ്രേരിപ്പിക്കുന്നത് ഞങ്ങള്‍ക്കിട്ട് പാര വയ്ക്കാനാണോയെന്നുപോലും ചോദിച്ചവരുണ്ടത്രെ.

മറച്ചുവച്ചത് എന്തിന്

അവരെല്ലാം പറഞ്ഞത് ഇങ്ങനെയൊരു കഥയില്‍ മമ്മൂട്ടി അഭിനയിച്ചാല്‍ സിനിമ ഓടില്ലെന്നായിരുന്നു. അന്ന് ഞാനീ കാര്യം ബാബുവിനോട് തുറന്നു പറഞ്ഞിരുന്നുവെങ്കില്‍ ബാബുവിന് കോണ്‍ഫിഡന്റ് നഷ്ടപ്പെടുമായിരുന്നു. അതുകൊണ്ട് മനഃപൂര്‍വ്വം ഞാന്‍ പറയാതിരുന്നതാണ്. എന്നെ സംബന്ധിച്ചിടത്തോളം ഹണ്‍ഡ്രഡ് ആന്റ് വണ്‍ പെര്‍സന്റേജ് ഈ സിനിമ സക്‌സസാകുമെന്നറിയാമായിരുന്നു.'

മമ്മൂക്കയോട് പറഞ്ഞിട്ടില്ല

എന്തായാലും പടം സൂപ്പര്‍ഹിറ്റ്. അഞ്ച് പ്രശസ്ത സംവിധായകരും പത്ത് നിര്‍മ്മാതാക്കളും വേണ്ടെന്ന് വച്ച സിനിമയിലാണ് മമ്മൂട്ടി അഭിനയിച്ചതെന്ന കാര്യം ഡെന്നീസ് ജോസഫിന്റെ വെളിപ്പെടുത്തലിനുശേഷവും ഇന്നും ഇതുവരെയും ഞാന്‍ മമ്മുക്കയോട് പറയാത്ത ഒരു കാര്യമാണ്.

പറഞ്ഞിരുന്നുവെങ്കില്‍

മമ്മുക്ക വളരെ താല്‍പ്പര്യപൂര്‍വ്വം അഭിനയിച്ചതും മമ്മുക്കയുടെ ഭാര്യ ഉഗ്രന്‍ സ്‌ക്രിപ്റ്റാണെന്ന് പറഞ്ഞതുമൊക്കെ ഞാനപ്പോള്‍ ഓര്‍ത്തുപോയി. ഡെന്നീസ് ഈ സത്യം ആദ്യം പറഞ്ഞിരുന്നുവെങ്കില്‍, ഒരുപക്ഷേ മമ്മുക്ക അഭിനയിക്കുകയുമില്ലായിരുന്നു; ഇങ്ങനെയൊരു സിനിമ ഉണ്ടാകുകയുമില്ലായിരുന്നു- ടി.എസ് സുരേഷ് ബാബു.

English summary
A big secret behind Kottayam Kunjachan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam