മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനമായി ഒരു ഗാനം, കേള്‍ക്കൂ
അഭിമനം കൊണ്ട് വിസ്മയം തീര്‍ക്കുന്ന മോഹന്‍ലാലിന്റെ ജന്മദിനം കേരളത്തില്‍ ലാല്‍ ഫാന്‍സ് ആഘോഷമാക്കുകയാണ്. ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഒരുക്കിയ ഒരു പിറന്നാള്‍ ഗാനമാണ് ഇപ്പോള്‍ തരംഗം.
എന്റെ സ്വന്തം ലാലേട്ടന്‍ എന്ന പേരില്‍ ലാല്‍ കെയേഴ്‌സ് ആന്റ് മോഹന്‍ലാല്‍ ഫാന്‍സ് ഓണ്‍ലൈന്‍ യുഎഇയാണ് ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. ലാല്‍ അഭിനയിച്ച സിനിമകളുടെ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് പാട്ട്.

ഹരിപ്രസാദ് വരികളെഴുതി ഈണം നല്‍കിയ പാട്ട് ആലപിച്ചിരിയ്ക്കുന്നത് അനൂപ് ശങ്കറാണ്. മനു രമേശന്‍ പ്രോഗ്രാം ചെയ്ത ഗാനരംഗത്തിന് വേണ്ടി ദൃശ്യങ്ങള്‍ ഒരുക്കിയത് സജിയാണ്. കുട്ടു ശിവാനന്തനാണ് നിര്‍മിച്ചത്. പാട്ടൊന്ന് കണ്ടുകൊണ്ട് കേള്‍ക്കൂ


Click it and Unblock the Notifications