»   » ജഗദീഷ് വിവരക്കേടിന്റെ ആള്‍രൂപം- നെടുമുടി വേണു

ജഗദീഷ് വിവരക്കേടിന്റെ ആള്‍രൂപം- നെടുമുടി വേണു

Posted By:
Subscribe to Filmibeat Malayalam
Jagadeesh
മലയാളത്തിലെ പ്രശസ്ത നടന്‍ നെടുമുടി വേണുവാണ് ജഗദീഷിനെ കുറിച്ച് ഇങ്ങനെ ഒരു പരാമര്‍ശം നടത്തിയത്. കുറച്ചുകാലം മുമ്പ് ഏതോചിത്രീകരണവേളയിലെ ഇടവേളകളിലെപ്പോഴോ അരങ്ങേറിയ വെടിവട്ടത്തില്‍ ജഗദീഷ് പറഞ്ഞുവത്രേ..അങ്കമാലി കാലടിയില്‍ ഒരു മഹാപ്രതിഭ ജനിച്ചിരുന്നു, അതുപോലെ തിരുവനന്തപുരത്തെ കാലടിയിലും.

ആദ്യത്തെ പരാമര്‍ശം ആദിശങ്കരനെങ്കില്‍ രണ്ടാമത്തേത് ജഗദീഷ് എന്ന മഹാപ്രതിഭയും. ജഗദീഷിന്റെ കമന്റ് കേട്ടമാത്രയില്‍ സ്വതഃസിദ്ധമായ തമാശയോടെ നെടുമുടി വേണു ഇങ്ങനെ മറുപടികൊടുത്തു.

അങ്കമാലി കാലടിയില്‍ ജനിച്ചത് ജ്ഞാനത്തിന്റേയും അറിവിന്റെയും ആള്‍രൂപം തിരുവനന്തപുരത്തെ കാലടിയില്‍ പിറന്നതോ വിവരക്കേടിന്റേയും. പൊട്ടിചിരിയുതിര്‍ത്ത ഈ അഭിപ്രായപ്രകടനങ്ങള്‍ കഴിഞ്ഞദിവസം കോഴിക്കോടുനടന്ന ജഗദീഷിന്റെ ചിരിയുടെ കൌശലം എന്ന പുസ്തക പ്രകാശനചടങ്ങില്‍ ചെറുകഥാകൃത്ത് വി. ആര്‍ സുധീഷ് അവതരിപ്പിച്ചപ്പോള്‍ അരങ്ങില്‍ വീണ്ടും പൊട്ടിചിരിപടര്‍ന്നു.

ജഗദീഷ്, നെടുമുടി വേണു, തിരക്കഥാകൃത്ത് ടി.എ. റസാക്ക്, മാമുക്കോയ എല്ലാമുള്‍പ്പെട്ടതായിരുന്നു കോഴിക്കോട്ടെ പുസ്തകപ്രകാശന വേദി. ഒരു കോളേജ് പ്രൊഫസറുടെ ജാടകളില്ലാതെ സിനിമയിലെ തന്റെ കഥാപാത്രങ്ങളുടെ നിഷ്‌കളങ്കസ്‌നേഹവും ചിരിയുമായി സൌഹൃദം സൂക്ഷിക്കുന്ന ജഗദീഷ് ഒരു സാധാരണക്കാരന്റെ ലളിത ജീവിതം നയിക്കുന്നയാളുമാണെന്ന് എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അഭിപ്രായപ്പെട്ടു.

സിനിമയും തിരക്കുകളും മാറ്റിവെച്ച് ഒരു മാസം സ്വന്തം കുടുംബത്തില്‍ കഴിയാമെന്നുവെച്ച് കുട്ടനാടുപിടിച്ച നെടുമുടി വേണു കോഴിക്കോട്ടുള്ള പുസ്തകപ്രകാശനചടങ്ങിനെത്തിയത് ഇത് ജഗദീഷിന്റെ കാര്യമായതുകൊണ്ട് മാത്രമാണെന്ന് നെടുമുടി സൂചിപ്പിച്ചു. ചടങ്ങില്‍ ടി.എ. റസാക്കിന് ചിരിയുടെ കൌശലം നല്‍കികൊണ്ട് നെടുമുടി വേണു പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.

ചിരിയുടെ ആശാന്‍മാര്‍ ഒത്തുകൂടിചടങ്ങിലെ ചിരിപൊട്ടുകള്‍ സദസ്സും നന്നായി ആസ്വദിച്ചു. പ്രേക്ഷകര്‍ എന്നും ഇഷ്ടത്തോടെ ചേര്‍ത്തുപിടിക്കുന്ന അഭിനേതാവുതന്നെ ജഗദീഷ്.

English summary
Chiriyude Kaushalam’, a book of memoirs of actor Jagadeesh was released here on Saturday by actor Nedumudi Venu by handing it over to script writer T.A.Razak.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam