മമ്മൂട്ടിയോട് മോഹന്‍ലാലിനെ കുറിച്ചു പറയുന്ന പയ്യന്‍

By Aswathi

മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടിയ്ക്കറിയാത്തതൊന്നും ഒരു കുട്ടി പയ്യനു പറയാനുണ്ടാകില്ല. എന്നാലുമുണ്ട്. ഒരു കൊച്ചു പയ്യന്‍ മമ്മൂട്ടിയോട് മോഹന്‍ലിനെ കുറിച്ച് പറയുകയാണ്. മുന്നറിയിപ്പിന്റെ പുതിയ ടീലറിലാണ് രസകരമായ ഈ രംഗമുള്ളത്

'ഒരു വലിയ കപ്പല്‍..അതിലിങ്ങനെ മോഹന്‍ലാല്‍ വര്വാ..രാത്രിയാണേ..മോഹന്‍ലാല്‍ ഇങ്ങനെ വര്വാ... ചുറ്റും മെഴുകുതിരി കത്തിച്ചുവച്ചേക്ക്വാ...' പയ്യനങ്ങനെ വര്‍ണിച്ചു പോകുമ്പോള്‍ ഇടയില്‍ കയറി മമ്മമ്മൂട്ടി, 'അതെങ്ങനയാടാ കാറ്റത്ത് മെഴുകുതിരി കെട്ടുപോകത്തില്ലയോ' എന്ന് ചോദിച്ചപ്പോള്‍ കഥ പറയാതെ പയ്യന്‍ പിണങ്ങിപോകുന്നതും കഥ പറയടാ എന്ന മമ്മൂട്ടി ആവര്‍ത്തിക്കുന്നതുമാണ് ടീസര്‍.

munnariyippu-teaser

പ്രമുഖ ഛായഗ്രഹകനായ വേണു സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 22 ന് തിയേറ്ററിലെത്തും. സംവിധായകന്‍ രഞ്ജിത്തും സുഹൃത്തുക്കളും ചേര്‍ന്ന് രൂപം നല്‍കിയ ഗോള്‍ഡ് കോയില്‍ മോഷന്‍ പിക്‌ചേഴ്‌സാണ് മുന്നറിയിപ്പ് നിര്‍മിക്കുന്നത്.

ജയിലില്‍ മോചിതനായ രാഘവനായി മമ്മൂട്ടിയെത്തുന്ന ചിത്രത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകയുടെ വേഷത്തില്‍ അപര്‍ണ ഗോപിനാഥും അഭിനയിക്കുന്നു. സംവിധായകന്‍ രണ്‍ജി പണിക്കര്‍, നെടുമുടി വേണു, പ്രതാപ് പോത്തന്‍, ജോയ് മാത്യു, ശ്രീരാമന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.

സാധാരണക്കാരനായ ഒരു മനുഷ്യന്റെ ജീവിതത്തിലേക്ക് അസാധാരണമായി കടന്നുവരുന്ന ചില സംഭവ മുഹൂര്‍ത്തങ്ങളുടെ കഥപറയുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബിഗ് ബി, ചാപ്പാകുരിശ്, ബാച്ചിലര്‍ പാര്‍ട്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആര്‍ ഉണ്ണിയാണ്.

<center><iframe width="100%" height="315" src="//www.youtube.com/embed/RUnoRIHwGsg" frameborder="0" allowfullscreen></iframe></center>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X