എ ബ്രേക്ക്ഫാസ്റ് ക്രോണിക്ക്ള്‍ (മെക്സിക്കോ)
എ ബ്രേക്ക്ഫാസ്റ് ക്രോണിക്ക്ള്‍ (മെക്സിക്കോ)
സംവിധാനം : ബെഞ്ചമിന്‍ കാന്‍
തിരക്കഥ : സെര്‍ഗിയോ ഷുമുക്ലെര്‍
സംഗീതം : ജേക്കബോ ലീബര്‍മാന്‍
അഭിനേതാക്കള്‍ : മറിയ റോജോ, ബ്രൂണോ ബിചിര്‍, എഡ്വേര്‍ഡോ പതോമ, ജോസ് അലോന്‍സോ...
സ്നേഹത്തിന്റെയും ലൈംഗികതൃഷ്ണയുടെയും അത്യുന്നതിയാണ് എ ബ്രേക്ക്ഫാസ്റ് ക്രോണിക്ക്ള്‍ ചിത്രീകരിക്കുന്നത്. അവരവരുടെ ചെയ്തികളില്‍ വ്യാപൃതരായി സന്തോഷമനുഭവിക്കുന്ന പെദ്രോയും ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന ഒരു മെക്സിക്കന്‍ കുടുംബമാണ് ചിത്രത്തിലെ പ്രതിപാദ്യം. പെദ്രോയുടെയും ഭാര്യയുടെയും വിചിത്രമായ ലൈംഗികബന്ധവും മക്കളുടെ രസകരങ്ങളായ സ്വപ്നങ്ങളും ചെയ്തികളും അയല്‍ക്കാരുടെ ലൈംഗിക-വൈകാരിക ബന്ധങ്ങളും ചിത്രത്തെ രസകരമായൊരു അനുഭവമാക്കുന്നു.
ബെഞ്ചമിന്‍ കാന്‍
1953ല്‍ ജനിച്ച ബെഞ്ചമിന്‍ കാന്‍ നാടകം, ഓപ്പറ, ടെലിവിഷന്‍, ചലച്ചിത്രം എന്നീ മേഖലകളില്‍ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. എ ബ്രേക്ക്ഫാസ്റ് ക്രോണിക്ക്ള്‍ അദ്ദേഹത്തിന്റെ മൂന്നാമത്തെ ചലച്ചിത്രമാണ്.


Click it and Unblock the Notifications