മലയാളത്തില്‍ പുതിയ വില്ലന്‍ കാര്‍
ഇതിഹാസ എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായ ബിനു എസ്. സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വില്ലന്‍ ഒരു കാര്‍. മലയാളത്തില്‍ കാര്‍ മുന്‍പും സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വില്ലനായി എത്തുന്നത് ആദ്യമായിട്ടാണ്. ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചിത്രത്തില്‍ സന അല്‍ത്താഫ് ആണ് നായിക.
ഇതിഹാസ പോലെ കോമഡി ത്രില്ലറായിട്ടാണ് ബിനു പുതി യചിത്രമൊരുക്കുന്നത്. അനില്‍നാരായണന്‍- അരുണ്‍ ഡൊമനിക് എന്നിവര്‍ ചേര്‍ന്നാണ് കഥയു ംതിരക്കഥയും ഒരുക്കുന്നത്. രാജീവ് പിള്ളയും പ്രധാന വേഷം ചെയ്യുന്നുണ്ട്. രാജീവും ഉണ്ണി മുകുന്ദനും സിക്‌സ് പാക്കിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രണ്ടുപേരുടെയും ഉഗ്രന്‍ ഫൈറ്റും ചിത്രത്തിന്റെ ഹൈലൈറ്റ് ആണെന്ന് സംവിധായകന്‍ പറയുന്നു. രണ്ടു മസില്‍മാന്‍മാരുടെ പോരാട്ടം കൂടിയാണ് ചിത്രം.

ജയറാം നാകനായ ദ് കാര്‍ എന്ന ചിത്രത്തിലാണ് മുന്‍പ് കാര്‍ അഭിനയിച്ചത്. രാജസേനന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ല ക്ഷ്മിയായിരുന്നു നായിക. നായകന്‍ സമ്മാനമായി ലഭിക്കുന്ന കാര്‍ വരുത്തുന്ന പൊല്ലാപ്പായിരുന്നു വിഷയം. എന്നാല്‍ പുതിയ ചിത്രത്തില്‍ കാര്‍ വില്ലനായിട്ടാണ് എത്തുന്നത്. യഥാര്‍ഥ വില്ലനായ രാജീവ് രവിയെക്കാള്‍ കൂടുതല്‍ സമയമുള്ളതും വില്ലനായ കാര്‍ തന്നെ.
വിക്രമാദിത്യനിലൂടെ സിനിമയില്‍ രണ്ടാം ജന്മം ലഭിച്ച ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ അഞ്ച ുചിത്രത്തില്‍ നായകനായി കരാര്‍ ആയിട്ടുണ്ട്. കെല്‍ 10 ആണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.
ഫഹദ് ഫാസിലിന്റെ മറിയംമുക്കിലെ നായികയായിരുന്നു സന അല്‍ത്താഫ്. അതിനു ശേഷം ആഷിക് അബുവിന്റെ റാണി പത്മിനിയിലും അഭിനയിച്ചു. ഏതായാലും വില്ലന്‍ കാറായി അഭിനയിക്കുന്നത് ഏതു കാറാണെന്നു കാത്തിരുന്നു കാണാം.


Click it and Unblock the Notifications











