ക്ലീന്‍ ഷേവ് ചെയ്താല്‍ മോഡി ഹോട്ടാവും: ചിത്രാംഗദ

By Lakshmi

എന്താണ് സിനിമാക്കാര്‍ക്കെല്ലാം, പ്രത്യേകിച്ച് നടിമാര്‍ക്ക് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയോട് ഇത്ര താല്‍പര്യക്കൂടുതല്‍. മോഡിയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ബാച്‌ലര്‍ എന്ന് പ്രഖ്യാപിച്ചത് ബോളിവുഡിന്റെ ബോംബ് ഷെല്‍ മല്ലിക ഷെരാവത്തായിരുന്നു. ഇതിന് പിന്നാലെ മോഡിയ്ക്ക് പിറന്നാല്‍ ഗാനം പാടി ഡെഡിക്കേറ്റ് ചെയ്യുകയും ചെയ്തിരുന്നു മല്ലിക. ഇപ്പോഴിതാ മോഡിയെ വിഷയമാക്കിയിരിക്കുന്നത് ബോളിവുഡിലെ മറ്റൊരു ചൂടന്‍ താരം ചിത്രാംഗദ സിങാണ്.

ഇപ്പോഴത്തെ രൂപമൊന്ന് മാറ്റിയാല്‍ നരേന്ദ്രമോഡി നല്ലൊരു സുന്ദരനായി മാറുമെന്നാണ് ചിത്രാംഗദ പറയുന്നത്. മോഡിയ്ക്ക് ഹോട്ട് ലുക്ക് ഉണ്ടാകാന്‍ ചിത്രാംഗദ നിര്‍ദ്ദേശിയ്ക്കുന്നത് അദ്ദേഹം താടിയും മുടിയും വടിച്ചുകളയണമെന്നാണ്. ക്ലീന്‍ ഷേവില്‍ മോഡി തീര്‍ത്തും ഹോട്ടായിരിക്കുമെന്നാണ് ചിത്രാംഗദയുടെ നിരീക്ഷണം.

Chitrangada Singh

മോഡിയ്ക്ക് ക്ലീന്‍ ഷേവ് ലുക്ക് പരീക്ഷിയ്ക്കാവുന്നതാണ്. പുരുഷന്മാര്‍ക്ക് എപ്പോഴും ക്ലീന്‍ ഷേവ് ലുക്ക് നന്നായി ചേരും- ഇങ്ങനെയായിരുന്നു ചിത്രാംഗദയുടെ സംസാരം.

ജില്ലെറ്റ് സംഘടിപ്പിക്കുന്ന അണ്‍ഷേവണ്‍ ഈസ് അണ്‍ബാത്ത്ഡ് എന്ന പരിപാടിയ്ക്കിടെ സംസാരിക്കവേയാണ് മോഡിയ്ക്ക് ക്ലീന്‍ ഷേവ് ലുക്ക് നന്നാവുമെന്ന് ചിത്രാംഗദ പറയുന്നത്.

താടിവളര്‍ന്നുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും മോഡിയെയും പോലെയുള്ളവര്‍ക്ക് ആകര്‍ഷകത്വമില്ലെന്നാണോ പറയുന്നത് എന്ന ചോദ്യത്തിന് സിഖുകാരും മറ്റും മതപരമായ വിശ്വാസങ്ങളുടെ ഭാഗമായിട്ടാണ് താടിയും മുടിയും വളര്‍ത്തുന്നത്. എന്നിരുന്നാലും അത് വൃത്തിയാക്കിവച്ചാല്‍ കാണാന്‍ നന്നായിരിക്കും-എന്നായിരുന്നു ചിത്രാംഗദയുടെ മറുപടി.

താടിവളര്‍ത്തുന്ന താരങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടയാള്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ മിസ്റ്റര്‍ രജനീകാന്ത് എന്നായിരുന്നു ചിത്രാംഗദയുടെ ഉത്തരം. താടിയുണ്ടെങ്കിലും ഇല്ലെങ്കിലുമെല്ലാം രജനി ആകര്‍ഷണീയനാണ് എന്നാണ് താരം പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X