ദുല്‍ഖര്‍ സല്‍മാന്‍ ഇങ്ങനെ വരുവാണേ...
ദുല്‍ഖര്‍ സല്‍മാന്‍ ഇങ്ങനെ വരുവാണേ...ഈ ഡയലോഗ് എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്നല്ലെ ചിന്തിക്കുന്നത്. അതെ കേട്ടിട്ടുണ്ടാവും. പോയവര്‍ഷത്തെ മമ്മൂട്ടിയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ മുന്നറിയിപ്പിലെ ഡയലോഗാണിത്.
ചായക്കടക്കാരന്‍ പയ്യന്‍ താന്‍ ഉണ്ടാക്കിയ കഥ മമ്മൂട്ടിയോട് പറയുന്ന ഒരു രംഗം മുന്നറിയിപ്പിലുണ്ടല്ലോ. ഇതിനെ ആസ്പദമാക്കി ഐസിയു എന്ന ഫേസ്ബുക്ക് പേജ് ഒരു ഹാസ്യ ചിത്രം അണിയിച്ചൊരുക്കി. ദുല്‍ഖര്‍ സല്‍മാന്‍ ഇങ്ങനെ വരുവാണേ എന്നാണ് ചിത്രത്തിന്റെ പേര്.

'ഒരു വലിയ കപ്പല്‍..അതിലിങ്ങനെ മോഹന്‍ലാല്‍ വര്വാ..രാത്രിയാണേ..മോഹന്‍ലാല്‍ ഇങ്ങനെ വര്വാ... ചുറ്റും മെഴുകുതിരി കത്തിച്ചുവച്ചേക്ക്വാ...' പയ്യനങ്ങനെ വര്‍ണിച്ചു പോകുമ്പോള്‍ ഇടയില്‍ കയറി മമ്മമ്മൂട്ടി, 'അതെങ്ങനയാടാ കാറ്റത്ത് മെഴുകുതിരി കെട്ടുപോകത്തില്ലയോ' എന്ന് ചോദിച്ചപ്പോള്‍ കഥ പറയാതെ പയ്യന്‍ പിണങ്ങിപോകുന്നു.
മറ്റൊരു ദിവസം കഥയില്‍ അല്പം മാറ്റം വരുത്തി പയ്യന്‍ വീണ്ടും വരുന്നു. ഇത്തവണ മെഴുകിതിരിയ്ക്ക് പകരം ബള്‍ബായി. മോഹന്‍ലാലിന് പകരം ദുല്‍ഖര്‍ സല്‍മാനും. ദുല്‍ഖര്‍ സല്‍മാന്‍ ഇങ്ങനെ വരുവാണേ, കണ്ടു നോക്കൂ


Click it and Unblock the Notifications











