ബിലാല്‍ ജോണ്‍ കുരിശ്ശിങ്കലിന്‌റെ കോണ്‍സപ്റ്റ് ലുക്ക് വൈറല്‍, ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് തരംഗമായ സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നത്. അമല്‍ നീരദ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യ ഭാഗത്തില്‍ അഭിനയിച്ച മിക്ക താരങ്ങളും വീണ്ടും എത്തുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ബിലാല്‍ കോവിഡ് വ്യാപനം കാരണമാണ് വൈകിയത്. മനോജ് കെ ജയന്‍, ബാല, മംമ്താ മോഹന്‍ദാസ്, ലെന തുടങ്ങിയ താരങ്ങളെല്ലാം രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്.

bilal-2

ബിലാലിന്റെതായി വരാറുളള ഫാന്‍മേഡ് പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. അതേസമയം കഴിഞ്ഞ ദിവസം വന്ന പുതിയൊരു ചിത്രവും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത്തവണ ബിലാലിലെ മമ്മൂട്ടിയുടെ ഒരു കോണ്‍സപ്റ്റ് ലുക്കാണ് പുറത്തിറങ്ങിയിരിക്കുന്നത്. മമ്മൂട്ടിയുടെ ആരാധക ഗ്രൂപ്പുകളിലാണ് ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നത്.

ബിലാലിന്‌റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഗോപിസുന്ദറാണ് ഇത്തവണ മമ്മൂട്ടി ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഉണ്ണി ആറും വരത്തന് വേണ്ടി കഥയെഴുതിയ സുഹാസ് ഷറഫും ചേര്‍ന്ന് ബിലാലിന്‌റെ തിരക്കഥ ഒരുക്കുന്നു. മുന്‍പ് അബു ജോണ്‍ കുരിശ്ശിങ്കലായി ഒരു സ്റ്റാര്‍ തന്നെ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടി മംമ്താ മോഹന്‍ദാസും ഇതേകുറിച്ച് ഒരഭിമുഖത്തില്‍ തുറന്നുപറഞ്ഞു. 2007ലാണ് ബിലാലിന്റെ ആദ്യ ഭാഗമായ ബിഗ് ബി പുറത്തിറങ്ങിയത്.

Recommended Video

ബിലാലിൽ മമ്മുക്കയുടെ വില്ലൻ ജോൺ എബ്രഹാമോ? | FilmiBeat Malayalam

തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം പിന്നീടാണ് വലിയ ചര്‍ച്ചയായി മാറിയത്. ഡിവിഡി റിലീസീന് ശേഷം ബിഗ്ബി ആരാധകര്‍ ഏറ്റെടുത്തു. മമ്മൂക്കയുടെ സൈറ്റലിഷ് ലുക്കും സംസാരവുമെല്ലാം ആണ് ബിഗ്ബിയില്‍ മുഖ്യ ആകര്‍ഷണമായിരുന്നത്. മമ്മൂട്ടിക്കൊപ്പം നഫീസ അലി, മനോജ് കെ ജയന്‍, ബാല, മംമ്ത, ലെന. സുമിത് വകില്‍, പശുപതി, വിജയരാഘവന്‍ തുടങ്ങിയവരാണ് ബിഗ്ബിയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. സമീര്‍ താഹിറായിരുന്നു ഛായാഹ്രണം. അല്‍ഫോണ്‍സ് ജോസഫ് സംഗീതവും ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവും ഒരുക്കി.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X