»   » 'അന്ന് ആ അപകടത്തില്‍ എന്റെ വലതു കൈയ്യുടെ ശേഷി പകുതി നഷ്ടപ്പെട്ടില്ലായിരുന്നുവെങ്കില്‍....'

'അന്ന് ആ അപകടത്തില്‍ എന്റെ വലതു കൈയ്യുടെ ശേഷി പകുതി നഷ്ടപ്പെട്ടില്ലായിരുന്നുവെങ്കില്‍....'

Written By:
Subscribe to Filmibeat Malayalam

അച്ഛന്റെ വഴി പിന്തുടര്‍ന്ന് പട്ടാളത്തില്‍ ചേരാനായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ ആഗ്രഹം. എന്നാല്‍ ഒരു സൈക്കില്‍ അപകടമാണ് സുരാജിന്റെ ജീവിതത്തെ വഴിതിരിച്ചുവിട്ടത്. ആ അപകടത്തില്‍ വലതു കൈയ്യുടെ ശേഷി പകുതി നഷ്ടപ്പെട്ടു. ഇല്ലായിരുന്നുവെങ്കില്‍ ഭാരതത്തിന്റെ ഏതെങ്കിലും അതിര്‍ത്തികളിലെ പട്ടാള ക്യാമ്പിലായിരുന്നു എന്റെ ജീവിതം എന്ന് സുരാജ് വെഞ്ഞാറമൂട്.

മിമിക്രിയില്‍ തുടങ്ങിയ യാത്ര സുരാജിനെ സിനിമയിലെത്തിച്ചു. വലതു കൈയ്യുടെ ശേഷിക്കുറവൊന്നും ദേശീയ പുരസ്‌കാരം നേടാന്‍ നടന് തടസ്സമായിരുന്നില്ല. തന്റെ ആത്മകഥയായ വെഞ്ഞാറമൂട് കഥകള്‍ എന്ന പുസ്തകത്തില്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു സുരാജ് വെഞ്ഞാറമൂട്.

'അന്ന് ആ അപകടത്തില്‍ എന്റെ വലതു കൈയ്യുടെ ശേഷി പകുതി നഷ്ടപ്പെട്ടില്ലായിരുന്നുവെങ്കില്‍....'

കേരളത്തിലങ്ങോളം ഇങ്ങോളം അരവയറുമായി രാപകലില്ലാതെ മിമിക്രി കളിച്ചു നടന്ന കാലവും, അന്നേ മനസ്സില്‍ കുടിയേറിയ സിനിമാ സ്വപ്‌നവും, അതിന് വേണ്ടി നേരിടേണ്ടി വന്ന അവഗണനകളും സുരാജ് പുസ്തകത്തില്‍ പങ്കുവയ്ക്കുന്നു.

'അന്ന് ആ അപകടത്തില്‍ എന്റെ വലതു കൈയ്യുടെ ശേഷി പകുതി നഷ്ടപ്പെട്ടില്ലായിരുന്നുവെങ്കില്‍....'

മമ്മൂട്ടിയുടെ രാജമാണിക്യം എന്ന ചിത്രത്തിലെ 'തിരോന്തോരം സ്ലാങ്' എങ്ങിനെ നടന് ബ്രേക്ക് നല്‍കി എന്നും പുസ്തകം വിവരിക്കുന്നുണ്ട്. എന്നാല്‍ അതേ ചിത്രത്തില്‍ ആശിച്ചു മോഹിച്ചു ചെയ്ത വേഷം എഡിറ്റിങ് മുറിയിലെത്തിയപ്പോള്‍ കട്ട് ചെയ്ത വേദനിക്കുന്ന അനുഭവവുമുണ്ട്

'അന്ന് ആ അപകടത്തില്‍ എന്റെ വലതു കൈയ്യുടെ ശേഷി പകുതി നഷ്ടപ്പെട്ടില്ലായിരുന്നുവെങ്കില്‍....'

എന്തര് തള്ളേ എന്ന വിളിയുമായി മലയാള സിനിമയില്‍ എത്തിയ സുരാജ് വെഞ്ഞാറമൂട് പിന്നീട് കുറേക്കാലം ആവര്‍ത്തന വിരസതയുടെ തടവറയില്‍ പെട്ടുപോയി. അതില്‍ നിന്നുള്ള മോചനത്തിന്റെ താക്കോലായാണ് ദേശീയ പുരസ്‌കാരത്തെ കണ്ടത്.

'അന്ന് ആ അപകടത്തില്‍ എന്റെ വലതു കൈയ്യുടെ ശേഷി പകുതി നഷ്ടപ്പെട്ടില്ലായിരുന്നുവെങ്കില്‍....'

പലപ്പോഴും സിനിമാ നടനെ ഒരു അന്യമൃഗ ജീവിയെ പോലെയാണ് ആളുകള്‍ വീക്ഷിക്കുന്നത് എന്ന് അനുഭവത്തിലൂടെ സുരാജ് വിവരിക്കുന്നു. ഉറ്റ സുഹൃത്തിന്റെ ഭാര്യയുടെ മൃതദേഹം കാത്ത് ആശുപത്രിയില്‍ നില്‍ക്കുമ്പോള്‍ മിമിക്രി അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ട് വന്ന ആരാധകന്റെ കഥ അല്പം അമര്‍ഷത്തോടെയും സങ്കടത്തോടെയുമാണ് സുരാജ് എഴുതിയിരിക്കുന്നത്.

English summary
A cycle accidente diverted my life to film, or eles i will become a soldier: Suraj Venjaramoodu

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam