ചന്ദ്രേട്ടന്‍ എവിടെയാ; പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന് വീട്ടമ്മ; എന്തിന്?
ദിലീപിനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി വീട്ടമ്മ. ആവശ്യവുമായി വീട്ടമ്മ ഹര്‍ജി നല്‍കി.
ഭര്‍ത്താവിനെ എന്നും ഫോണില്‍ വിളിച്ച് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭാര്യയുടെയും, അതില്‍ ശല്യം അനുഭവിയ്ക്കുന്ന ഭര്‍ത്താവിന്റെയും കഥയാണ് ചന്ദ്രേട്ടന്‍ എവിടയാ. ആവശ്യത്തിനും അനാവശ്യത്തിനും ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് ചന്ദ്രേട്ടന്‍ എവിടെയാ എന്ന് ചോദിച്ചതുകൊണ്ടാണ് ചിത്രത്തിന് ചന്ദ്രേട്ടന്‍ എവിടെയാ എന്ന് പേര് തന്നെ വീണത്.

ഈ ഫോണ്‍ കോള്‍ ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത് ഹര്‍ജിക്കാരിയായ വീട്ടമ്മയ്ക്കാണ്. ചിത്രത്തില്‍ ഒരു സാങ്കല്‍പിക ഫോണ്‍ നമ്പര്‍കാണിക്കുന്നുണ്ട്. ആ ഫോണ്‍ നമ്പര്‍ തന്റെ ഫോണ്‍ നമ്പറാണെന്ന് പറഞ്ഞാണ് തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മ കോടതിയെ സമീപിച്ചത്.
സിനിമയില്‍ നമ്പര്‍ വന്നതിനെ തുടര്‍ന്ന് ഫോണിലേക്ക് നിരന്തരം കോളുകളും അശ്ലീല മസേജുകളും വന്നുകൊണ്ടിരിക്കുകയാണത്രെ. ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് അഭിഭാഷക കമ്മീഷനെ നിയമിച്ചിട്ടുണ്ട്.


Click it and Unblock the Notifications











