»   » ഒരുങ്ങി ഇരുന്നോളൂ, മമ്മൂട്ടി ഫാന്‍സിന് 'ഡബിള്‍ ട്രീറ്റ്' ഒരുങ്ങുന്നു

ഒരുങ്ങി ഇരുന്നോളൂ, മമ്മൂട്ടി ഫാന്‍സിന് 'ഡബിള്‍ ട്രീറ്റ്' ഒരുങ്ങുന്നു

Written By:
Subscribe to Filmibeat Malayalam

ഈ ജൂലൈ മാസം മമ്മൂട്ടി ഫാന്‍സിന് ആഘോഷമാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന രണ്ട് ചിത്രങ്ങളാണ് മെഗാസ്റ്റാറിന്റേതായി തിയേറ്ററുകളിലെത്തുന്നത്. കസബയും വൈറ്റും.

അന്ന് അമ്മയുടെ നായകന്‍, ഇന്ന് മകളുടെ നായകന്‍; അന്നും ഇന്നും മമ്മൂട്ടി ചുള്ളന്‍!!


തീര്‍ച്ചയായും നിഥിന്‍ രണ്‍ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന കസബ എന്ന ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷ വളരെ വലുതാണ്. മമ്മൂട്ടി നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കാക്കിയണിയുകയാണ്. അതും സ്റ്റൈലീഷ് പൊലീസ് ഓഫീസര്‍.


mammootty-two-films

ജൂലൈ 7 ന് ഈദ് ആഘോഷത്തിന്റെ ഭാഗമായിട്ടാണ് കസബ തിയേറ്ററുകളിലെത്തുന്നത്. മമ്മൂട്ടിയുടെ ബിഗ് റിലീസ് ചിത്രങ്ങളിലൊന്നാണ്. 150 തിയേറ്ററുകളിലാണ് കസബ പ്രദര്‍ശനത്തിനെത്തുന്നത്.


ഉദയ് ആനന്ദന്‍ സംവിധാനം ചെയ്യുന്ന വൈറ്റ് എന്ന ചിത്രത്തിലുള്ള പ്രതീക്ഷയും വിശ്വാസവും ചെറുതൊന്നുമല്ല. ഈ ചിത്രത്തിലും ഒരു ചുള്ളന്‍ നായകനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ലണ്ടന്‍ പശ്ചാത്തലമാക്കി ഒരുക്കിയ ഒരു പ്രണയ ചിത്രമാണ് വൈറ്റ്. ഹുമ ഖുറേഷിയാണ് നായിക.


ജൂലൈ 29 ന് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. നാളുകള്‍ക്ക് ശേഷമാണ് ഒരു മാസം തന്നെ മെഗാസ്റ്റാറിന്റെ രണ്ട് ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തുന്നത്.

English summary
Mammootty fans have all the reasons to be happy and thrilled as they would witness the release of two films of Megastar in the month of July. Kasaba, which is slated as an Eid release, would be the first one to hit the theatres and later this month Mammootty's film White is also expected to hit the theatres.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam