മകളെ കുറിച്ച് യാതൊന്നും ചോദിച്ചില്ല, ഭർത്താവിനെ ഓർക്കുമ്പോൾ അതിൽ കൊളുത്തി വച്ചത് ലക്ഷ്മിയുടെ ചിരിയാണ്
വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ അപകടത്തില്‍ പെട്ടത് മുതല്‍ വിവാദങ്ങളും കോളിളക്കങ്ങളും ആയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ പ്രതികരണം അറിയാന്‍ കാത്തിരിക്കുന്നവര്‍ക്ക് മുന്നിലേക്ക് തുറന്നു പറച്ചിലുകളുമായി ലക്ഷ്മി എത്തിയിരിക്കുകയാണ്. എന്തുകൊണ്ട് ഇത്രയും കാലം മിണ്ടാതിരുന്നു എന്ന ചോദ്യത്തിനും തനിക്ക് അറിയാവുന്നതുമായ കാര്യങ്ങലുമെല്ലാം ലക്ഷ്മി തുറന്നു സംസാരിച്ചു.
നേരത്തെ ലക്ഷ്മി സംസാരിക്കാത്തതിനാണ് പലരും വിമര്‍ശിച്ചത് എങ്കില്‍ ഇപ്പോള്‍ ലക്ഷ്മി സംസാരിച്ച രീതി ശരിയായില്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന ചില ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. പിന്നാലെ ലക്ഷ്മിയെ പിന്തുണച്ചും ചിലരെത്തി. നടി ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവ് ജയ് ദേവ് ഫേസ്ബുക്കിലൂടെ ലക്ഷ്മിയുടെ അഭിമുഖം കണ്ടതിനെ പറ്റി പറഞ്ഞ് ഷെയര്‍ ചെയ്ത കുറിപ്പും ശ്രദ്ധേയമാവുകയാണ്.

'പാട്ടൊഴികെ മറ്റെന്തും ഇരട്ടി വേഗതയില്‍ അടിച്ചോടിച്ചാണ് കേള്‍ക്കുക. എന്നാല്‍ ഇന്നലെ രാത്രി ഇത് തുടങ്ങിയതും വേഗത വെട്ടിക്കുറച്ചു... ഒരുമണിക്കൂറിലധികം ഉണ്ടായിട്ടും അതുവരെ കേള്‍ക്കുന്നതു മതിയാക്കി പിന്നെ കാണാന്‍ തുടങ്ങി.
ഈ അഭിമുഖത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഭാഗം ബാലഭാസ്‌കര്‍ എന്ന മനുഷ്യനെ, കൂട്ടുകാരനെ, ഭര്‍ത്താവിനെ ഓര്‍ത്തെടുക്കുമ്പോള്‍ അതിലുടനീളം കൊളുത്തി വച്ചിരുന്ന ചിരിയാണ്. സങ്കടത്തിന്റെയും സന്താപത്തിന്റെയും കസേരയില്‍ ആണിരിക്കുന്നത് എന്നു മറന്നുപോവുകയും അത്രയും സത്യസന്ധമായി ഒരു കാലം അതിന്റെ എല്ലാ ആഹ്ലാദങ്ങളോടും കൂടി ചിരി ചൂടിയെത്തുകയും ചെയ്തു.
അതിവൈകാരികതയുടെ ഏച്ചുകെട്ടലുകളില്ല, അര്‍ഥോക്തികള്‍ ഇല്ല, അര്‍ത്ഥശങ്കകള്‍ ഇല്ല. പറയേണ്ടത് പറയുകയും അതിലുടനീളം മിതത്വത്തിന്റ, വ്യക്തിത്വത്തിന്റെ ഒരു തിരി കത്തിച്ചുവക്കുകയും ചെയ്തു...അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകളോ അതിശയിപ്പിക്കുന്ന രഹസ്യങ്ങളോ ഒന്നും പറയുന്നില്ല, എങ്കിലും അണമുറിയാതെ കേട്ടിരിക്കാന്‍ മാത്രം തോന്നുന്ന ഒരു സൗമ്യത അതില്‍ മുഴങ്ങി നിന്നു.

അനൗചിത്യമെന്നു നെറ്റിചുളിയുന്ന ഒരു ചോദ്യം പോലും കടന്നുവരുന്നില്ല. ഒരിക്കല്‍ പോലും ആരും അസ്വസ്ഥരാകുന്നില്ല. പറയാനുള്ളതെല്ലാം പറയാനുള്ള സാവകാശം കേട്ടിരിക്കുന്നവരെയും ബഹുമാനിതരാക്കുന്നു. അതിനുള്ള ജയമോഹന്റെ ക്ഷമയാണ് ഈ അഭിമുഖത്തെ ഇത്രയും ആഭിമുഖ്യമുള്ളതാക്കുന്നത്.
ബാലഭാസ്‌കറുമായുള്ള നിരവധി കാര്യങ്ങള്‍ സംഭാഷണത്തില്‍ കടന്നുവരുന്നുണ്ടെങ്കിലും മകളെ കുറിച്ച് യാതൊന്നും ചോദിക്കുന്നില്ല. കണ്ണുനിറച്ചും ഏങ്ങലടിച്ചും സെന്‍സേഷണല്‍ ആക്കാനുള്ള നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടും അതെല്ലാം അഭിമുഖകാരന്‍ വേണ്ടെന്നു വയ്ക്കുന്നു. അങ്ങനെ വേണ്ടെന്നു വച്ച ചോദ്യങ്ങള്‍ കൂടിയാണ് ഈ അഭിമുഖത്തെ കേട്ടിരിക്കേണ്ടുന്ന ഒരു അനുഭവമാക്കി മാറ്റുന്നത്.. നിങ്ങള്‍ക്ക് നന്ദി മനോരമ ന്യൂസ്...' എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
2018 സെപ്റ്റംബറിൽ ആയിരുന്നു ബാലഭാസ്കറും ഭാര്യയും മകളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്. അപകട സമയത്ത് ഡ്രൈവർ അർജുൻ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കറും മകളും മരണപ്പെട്ടു. ഡ്രൈവർ അർജുനും ലക്ഷ്മിയും അതിൽ നിന്നും രക്ഷപ്പെടുകയും ചെയ്തു.
എന്നാൽ ഇതിനെ ചുറ്റിപ്പറ്റി വലിയ വിവാദങ്ങൾ ഉയർന്നുവന്നു. ബാലഭാസ്കറിനെ കൊലപ്പെടുത്തിയതാണെന്നും ഇത് മനപ്പൂർവ്വം ഉണ്ടായ അപകടം ആണെന്നും തുടങ്ങി നിരവധി ഊഹാപോഹങ്ങൾ പ്രചരിച്ചതോടെ സംഭവം വിവാദമായി. ലക്ഷ്മി തുറന്നു സംസാരിക്കാത്തതും കൂടുതൽ ഊഹ പൊഹങ്ങൾക്ക് വഴിയൊരുക്കി.


Click it and Unblock the Notifications











