സുരേഷ് ഗോപിയും കുടുംബവും
ഒരു കൊച്ചു വലിയ കുടുംബമാണ് മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെയും. സിനിമയിലെ ഇടിവെട്ട് ഡയലോഗുകള്‍ പറഞ്ഞ് പ്രേക്ഷകരെയും എതിരാളിയെയും വിറപ്പിക്കുമ്പോള്‍ സുരേഷ് ഗോപി എന്ന വ്യക്തി കുടുംബത്തില്‍ നല്ലൊരു ഭര്‍ത്താവും അച്ഛനുമാണ്.
ഭാര്യയും നാല് മക്കളുമടങ്ങുന്നതാണ് സുരേഷ് ഗോപിയുടെ കുഞ്ഞു വലിയ കുടുംബം. താരദമ്പതികളുടെ ഫോട്ടോകള്‍ അടുത്തിടെ ഫേസ്ബുക്കില്‍ ഒഴുകിക്കൊണ്ടിരിക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ കുടുംബവും ആ ഒഴുക്കില്‍ എത്തിയത്.

ഗോപിനാഥ് പിള്ളയുടെയും ഗാനലക്ഷ്മി അമ്മയുടെയും ഇളയ പുത്രനായാണ് സുരേഷ് ഗോപിയുടെ ജനനം. രാധികയാണ് ഭാര്യ. ഗോകുല്‍, ഭാഗ്യ, ഭാവന, മാധവ് എന്നിവരാണ് മക്കള്‍. ലക്ഷ്മി എന്ന് പേരു ചൊല്ലിവിളിച്ച മകള്‍ ചെറുപ്പതില്‍ തന്നെ മരിച്ചുപോയിരുന്നു.
ഏകലവ്യന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ സുരേഷ് ഗോപി വളരെ പെട്ടന്നാണ് തന്റേതായ അഭിനയ ശൈലികൊണ്ട് വെള്ളിത്തിരയില്‍ ഇടം കണ്ടെത്തിയത്. കമ്മീഷണര്‍, ലേലം, പത്രം, തെങ്കാശിപ്പട്ടം, കളക്ടര്‍, കളിയാട്ടം തുടങ്ങിയ ചിത്രങ്ങളിലൊന്നും സുരേഷ്‌ഗോപിക്ക് പകരം മറ്റൊരാളെ ചിന്തിക്കുക വയ്യ.
മലയാളത്തില്‍ മാത്രം ഒതുങ്ങുന്നതല്ല സുരേഷ് ഗോപി എന്ന നടന്റെ അഭിനയ പ്രകടനം. ശങ്കര്‍ സംവിധാനം ചെയ്ത, ചിയാന്‍ വിക്രം നായകനാകുന്ന ഐ എന്ന തമിഴ് ബ്രഹ്മാണ്ഡ ചിത്രം ഉടന്‍ സുരേഷ് ഗോപിയുടേതായി തിയേറ്ററിലെത്തും.


Click it and Unblock the Notifications