മഞ്ജവും ഹൃത്വിക്കിന്റെ ഭാര്യ സൂസെനും തമ്മിലെന്താ ബന്ധം
മലയാളികളുടെ ജനപ്രിയ താരം ദിലീപിന്റെ ഭാര്യയും (ആയിരുന്ന) നടിയുമായ മഞ്ജു വാര്യരും ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഹൃത്വിക് റോഷന്റെ ഭാര്യ(ആയിരുന്ന) സൂസെനും തമ്മില്‍ വിദൂരമായ ചില ബന്ധങ്ങളുണ്ട്. അറിഞ്ഞോ അറിയാതെയോ സംഭവിച്ചതാണ്.
മഞ്ജു ദിലീപില്‍ നിന്ന് ജീവനാംശം വേണ്ടെന്ന് പറയുകയും സൂസന്‍ 400 കോടി ആവശ്യപ്പെടുകയും ചെയ്തു എന്ന പറഞ്ഞത് പ്രചരിപ്പിച്ചവര്‍ പ്രത്യേകിച്ചൊന്ന് ശ്രദ്ധിക്കണം. ഇരുവരും ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയ വാര്‍ത്തയ്ക്ക് പിന്നാലെ ഏകദേശം ഒരുമിച്ചാണ് സ്വത്ത് കാര്യത്തിലും ചര്‍ച്ച വന്നത്. ഒരാളങ്ങ് മുംബൈയിലും മറ്റൊരാളിങ്ങ് കേരളത്തിലും.

മഞ്ജു ഏക്കാലവും മലയാളത്തിലെ മികച്ച നടിയാണെങ്കിലും വളര്‍ച്ചയില്‍ തന്നെ വേദിവിട്ടു പോയതുകൊണ്ട് ദിലീപിന്റെ പേരിലാണ് പിന്നീട് അറിയപ്പെട്ടത്. സൂസെനും ഹൃത്വിക്കിന്റെ പ്രശസ്തിയുടെ തണലിലാണ് അറിയപ്പെട്ടത്. ഇരുവരും തമ്മില്‍ പ്രണയ വിവാഹം മുതല്‍ വേര്‍പിരിയല്‍ വരെ എവിടെയൊക്കെയോ സാമ്യങ്ങള്‍ ഏറെയാണ്.
വിവാഹമോചനം നേടിയ ശേഷം ഭര്‍ത്താവില്‍ നിന്ന ജീവനാംശം ഒന്നും വാങ്ങാതെ അക്കാര്യത്തിലും മഞ്ജുവും സൂസെനും ഒന്നിച്ചു നിന്നു. സൂസെന്‍ 400 കോടി ആവശ്യപ്പെട്ടെന്ന വാര്‍ത്ത ഹൃത്വിക് നിഷേധിച്ചിട്ടുണ്ട്. ഇതെല്ലാം കെട്ടിച്ചമച്ച വാര്‍ത്തകള്‍ മാത്രമാണെന്നും എന്നെ എറിയാന്‍ കഴിയാത്തതിന് വീട്ടുകാരുടെ നേര്‍ക്ക് എറിയുകയാണെന്നും ഹൃത്വിക് പറഞ്ഞു.
ദിലീപുമായി ബന്ധം വേര്‍പിരിയുന്ന കാര്യത്തില്‍ സുഹൃത്തുക്കളെ വെറുതേ വിടണമെന്നും മഞ്ജു പറഞ്ഞു. ഹൃത്വിക്കിന്റെ കാര്യത്തിലും സുഹൃത്തുക്കളെ വെറുതേ വിടാന്‍ താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications