നിക്കി ഗല്‍റാണി- ഒരു വര്‍ഷം 4 ഭാഷയില്‍ 6 ചിത്രങ്ങള്‍
വീട്ടുകാര്‍ ഡോക്ടറാക്കാന്‍ ആഗ്രഹിക്കുകയും ഒടുവില്‍ ഡിസൈനറും മോഡലും നടിയുമായി തീരുകയും ചെയ്തയാളാണ് നിക്കി ഗല്‍റാണി. ഒരൊറ്റ വര്‍ഷം കൊണ്ട് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലുമായി ആറ് ചിത്രങ്ങളാണ് നിക്കി ചെയ്തിരിക്കുന്നത്. ഇത് എല്ലാ നായികമാര്‍ക്കും സാധ്യമായ കാര്യമല്ല.
ഡിസൈനിങ് പഠിക്കുന്നതിനിടെയാണ് നിക്കി മോഡലിങ്ങിലേയ്ക്ക് തിരിഞ്ഞത്. പല ബ്രാന്റുകള്‍ക്കും വേണ്ടി നിക്കി പരസ്യചിത്രങ്ങളില്‍ അഭിനയിച്ചു മോഡലെന്ന നിലയില്‍ പേരെടുത്തു. പല രാജ്യങ്ങളില്‍ പല ഡിസൈനര്‍മാര്‍ക്കൊപ്പം ജോലിചെയ്തു. ഇതിനിടെയാണ് വളരെ കുട്ടിക്കാലത്തേ ഉണ്ടായിരുന്ന അഭിനയമെന്ന മോഹത്തെ നിക്കി പൊടിതട്ടിയെടുത്തത്.

നിക്കി ഗല്‍റാണിയ്ക്ക് പ്രിയമേറുന്നു
2013 ജനുവരിയിലാണ് പയ്യ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായ അജിത്തില്‍ അഭിനയിക്കാന്‍ നിക്കിയ്ക്ക് ക്ഷണം ലഭിയ്ക്കുന്നത്. ഓഡിഷന് ശേഷമാണ് നിക്കിയെ ചിത്രത്തിലേയ്ക്ക് തിരഞ്ഞെടുത്തത്. ഈ ചിത്രം 2014ലാണ് റിലീസ് ചെയ്തത്.

നിക്കി ഗല്‍റാണിയ്ക്ക് പ്രിയമേറുന്നു
മലയാളത്തില്‍ 2014ല്‍ റിലീസ് ചെയ്ത നിവിന്‍ പോളി നായകനായ 1983 എന്ന ചിത്രത്തിലൂടെയാണ് നിക്കി എത്തിയത്. മഞ്ജുള ശശിധരന്‍ എന്നായിരുന്നു ചിത്രത്തില്‍ നിക്കിയുടെ പേര്. ഗ്രാമീണയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ വേഷമായിരുന്നു ചിത്രത്തില്‍ നിക്കിയ്ക്ക്. നിക്കിയുടെ ആദ്യം റിലീസായ ചിത്രം 1983 ആണ്.

നിക്കി ഗല്‍റാണിയ്ക്ക് പ്രിയമേറുന്നു
2014ല്‍ത്തന്നെ റിലീസ് ചെയ്ത ഓം ശാന്തി ഓശാനയിലും നിക്കി അഭിനയിച്ചു. നിവിന്‍ പോളിയുടെ സുഹൃത്തായ തെന്നല്‍ കെ വാര്യര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിക്കി അവതരിപ്പിച്ചത്.

നിക്കി ഗല്‍റാണിയ്ക്ക് പ്രിയമേറുന്നു
അജിത്തിന് ശേഷം കന്നഡയില്‍ ജംബൂ സവാരി എന്നൊരു ചിത്രത്തിലും നിക്കി അഭിനയിച്ചു.

നിക്കി ഗല്‍റാണിയ്ക്ക് പ്രിയമേറുന്നു
തമിഴില്‍ യാഗവരനായിനം നാ കാക്ക എന്ന ചിത്രത്തിലാണ് നിക്കി അഭിനയിക്കുന്നത്. ചിത്രം ഇപ്പോള്‍ നിര്‍മ്മാണത്തിലാണ്.

നിക്കി ഗല്‍റാണിയ്ക്ക് പ്രിയമേറുന്നു
മലയാളത്തില്‍ വെള്ളിമൂങ്ങ എന്ന പുതിയൊരു ചിത്രത്തിലും നിക്കി നായികയായി എത്തുന്നുണ്ട്.

നിക്കി ഗല്‍റാണിയ്ക്ക് പ്രിയമേറുന്നു
കന്നഡയില്‍ ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒബിരയ, പരവശനദേനു എന്നീ ചിത്രങ്ങളിലും നിക്കി നായികയായി എത്തുന്നു.

നിക്കി ഗല്‍റാണിയ്ക്ക് പ്രിയമേറുന്നു
തമിഴ് ചിത്രത്തിനായി നിക്കി സ്വന്തമായിട്ടാണ് ശബ്ദം നല്‍കുന്നത്. നിക്കിയുടെ അമ്മയുടെ വീട് ചെന്നൈയിലാണ് അതുകൊണ്ടുതന്നെ ചെന്നൈ നഗരവും തമിഴ് ഭാഷയുമൊന്നും തനിയ്ക്ക് പുതിയ കാര്യമല്ലെന്ന് നിക്കി പറയുന്നു.

നിക്കി ഗല്‍റാണിയ്ക്ക് പ്രിയമേറുന്നു
തമിഴകത്തും കന്നഡയിലുമെല്ലാം സുപരിചിതയായ സഞ്ജനയാണ് നിക്കിയുടെ സഹോദരി. അര്‍ച്ചന ഗല്‍റാണിയെന്നാണ് സഞ്ജനയുടെ ശരിയായ പേര്.


Click it and Unblock the Notifications