എ ഫോർ ആപ്പിളിലെ പാട്ടുകൾ നടി ഷീല പുറത്തിറക്കി

മധു എസ് കുമാർ സംവിധാനം ചെയ്യുന്ന എ ഫോർ ആപ്പിളിലെ പാട്ടുകൾ പുറത്തിറങ്ങി. സ്വർണലയ സിനിമാസിന്റെ ബാനറിൽ എസ് സുദർശൻ നിർമിക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിലാണ് നടന്നത്. ശ്രീകുമാരൻ തമ്പി എഴുതി എം ജെറി അമൽദേവ് സംഗീതം പകർന്ന പാട്ടുകൾ നടി ഷീലയാണ് പുറത്തുവിട്ടത്. ട്രെയ്ലർ ലോഞ്ച് ചെയ്തത് എഴുത്തുകാരനായ പിഎഫ് മാത്യൂസും.

A 4 Apple Audio Lounge

പ്രണയത്തിന്റെ കൈപ്പുസ്തകം എന്ന പിഎഫ് മാത്യൂസിന്റെ നോവലെറ്റിനെ ആസ്പദമാക്കി രാജേഷ് നാരായണൻ തിരക്കഥയും സംഭാഷണമെഴുതിയ ചിത്രം ജൂണോടു കൂടി തിയേറ്ററിലെത്തുമെന്നാണ് കരുതുന്നത്. ടോണി സിജിമോൻ, ജാൻവി ബൈജു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

നെടുമുടി വേണു, കൃഷ്ണകുമാർ, പാഷാണം ഷാജി, ദേവൻ, സാജൻ സൂര്യ, സജൽ എസ്എസ്, സന്തോഷ് കീഴാറ്റൂർ, സലിം കുമാർ, ഷീല, ശരണ്യ ആനന്ദ്, സേതു ലക്ഷ്മി, ബേബി നിരഞ്ജന എന്നിവരും പ്രമുഖ വേഷത്തിലെത്തുന്നുണ്ട്.

A 4 Apple audio lounge

മധു, എസ് കുമാർ കൂട്ടുക്കെട്ടിൽ എത്തുന്ന ആദ്യത്തെ സിനിമയാണിത്. ക്യാമറ-എംജെ രാധാകൃഷ്ണൻ, കൺട്രോളർ-ഷറഫ് കരുപ്പടന്ന, കല-ബിജു ചിന്നത്തിൽ, മേക്കപ്പ്-അനീഷ് മുഹമ്മദ്, വസ്ത്രാലങ്കാരം-സജി കുന്ദംകുളം, സ്റ്റിൽസ്-മനു കല്യാണി, എഡിറ്റർ അപ്പു ഭട്ടത്തിരി, ചീഫ് അസോസിയേറ്റ്- ജയേഷ് മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്ടർ-വൈശാഖ് നെല്ലിമൂട്ട്, സംഘടനം-റൺ രവി, പിആർഒ എ എസ് ദിനേശ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X