»   » ഈ മത്സരം പൊടിപൊടിയ്ക്കും, ജനുവരി 26 ന് 'കട്ട വെയിറ്റിങ്' സ്റ്റാറ്റസ് ഇട്ട് നോക്കിയിരുന്നോളൂ..

ഈ മത്സരം പൊടിപൊടിയ്ക്കും, ജനുവരി 26 ന് 'കട്ട വെയിറ്റിങ്' സ്റ്റാറ്റസ് ഇട്ട് നോക്കിയിരുന്നോളൂ..

Posted By: Rohini
Subscribe to Filmibeat Malayalam

തിയേറ്ററുടമകളുമായുള്ള പ്രശ്‌നം കാരണം ക്രിസ്മസിന് മലയാള സിനിമകളൊന്നും തന്നെ തിയേറ്ററില്‍ എത്താത്തില്‍ ആരാധകര്‍ക്ക് വലിയ നിരാശയുണ്ടായിരുന്നു. എന്നാല്‍ ആ നിരാശയെ എല്ലാ അര്‍ത്ഥം കൊണ്ടും ആവേശമാക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

ജോമോളും സിനിമയിലേക്ക് മടങ്ങിയെത്തുന്നു; വിവാഹ മോചനം സംഭവിച്ചോ എന്നാണോ അറിയേണ്ടത്..??


ക്രിസ്മസിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ച്, മാറ്റിവച്ച ചിത്രങ്ങളെല്ലാം ജനുവരിയില്‍ റിലീസ് ചെയ്യും. ജനുവരി 5 മുതല്‍ തുടങ്ങുന്നു ആ മത്സരങ്ങള്‍. 26 നാണ് പ്രേക്ഷകര്‍ കാത്തിരുന്ന ദിവസം വരുന്നത്. നോക്കാം, പുതിയ റിലീസ് തിയ്യതികള്‍ എങ്ങനെയൊക്കെയാണെന്ന്.


പൃഥ്വിരാജിന്റെ എസ്ര

പൃഥ്വിരാജ് നായകനായെത്തുന്ന ഹൊറര്‍ ചിത്രമായ എസ്ര ജനുവരി 5 ന് തിയേറ്ററുകളിലെത്തും. ജയകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന എസ്രയുടെ ടീസര്‍ റിലീസ് ചെയ്തപ്പോള്‍ തന്നെ പ്രേക്ഷകര്‍ ഉറപ്പിച്ചതാണ്, ഇത് അന്താരാഷ്ട്ര നിലവാരമുള്ള ഒരു മലയാള സിനിമയായിരിയ്ക്കും എന്ന്.


ഫുക്രി

ജയസൂര്യ നായകനായി എത്തുന്ന ഫുക്രി എന്ന ചിത്രം ജനുവരി 6 നാണ് റിലീസ് ചെയ്യുന്നത്. സിദ്ധിഖ് സംവിധാനം ചെയ്യുന്ന ചിത്രം ഹാസ്യത്തിന് പ്രധാന്യം നല്‍കിയൊരുക്കിയ കുടുംബ ചിത്രമാണ്. പ്രേക്ഷകര്‍ക്ക് ചിരിച്ച് മറിയാനുള്ള വക സിനിമയിലുണ്ട് എന്ന് സൂചിപ്പിച്ചുകൊണ്ടാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.


ജോമോന്റെ സുവിശേഷങ്ങള്‍

ജയസൂര്യയോട് മത്സരിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ എത്തും. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ റിലീസ് ചെയ്യുന്നത് ജനുവരി ആറിനാണ്. ആദ്യമായി സത്യന്‍ അന്തിക്കാടും ദുല്‍ഖറും ഒന്നിയ്ക്കുന്ന ഈ ചിത്രത്തിലും പ്രേക്ഷക പ്രതീക്ഷ വാനോളമാണ്.


വിജയ് യുടെ ഭൈരവ

ഈ മലയാള സിനിമകളോട് മത്സരിയ്ക്കാന്‍ തമിഴില്‍ നിന്നും സൂപ്പര്‍താര ചിത്രങ്ങളെത്തുന്നുണ്ട്. അഴകിയി തമിഴ് മകന് ശേഷം ഭരതനും വിജയ് യും ഒന്നിയ്ക്കുന്ന ഭൈരവ എന്ന ചിത്രം റിലീസ് ചെയ്യുന്നത് ജനുവരി 12 നാണ്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക.


വീരം

മലയാളത്തില്‍ ഏറ്റവും ചെലവേറിയ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന വീരം എന്ന ചിത്രം റിലീസ് ചെയ്യുന്നത് ജനുവരി 26 നാണ്. ഓസ്‌കാര്‍ പട്ടികയില്‍ വരെ ഇടം നേടിയ വീരം മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് റിലീസ് ചെയ്യുന്നത്. ബോളിവുഡ് താരം കുനാല്‍ കപൂറാണ് ചിത്രത്തിലെ നായകന്‍.


സിംഗം ത്രി

ജനുവരി 26 ലെ മത്സരം കൊഴുപ്പിയ്ക്കാന്‍ തമിഴില്‍ നിന്ന് സൂര്യ നായകനാകുന്ന സിംഗം ത്രി എത്തും. മലയാളി പ്രേക്ഷകരും ഏറെ ആവശത്തോടെ കാത്തിരിയ്ക്കുന്ന തമിഴ് ചിത്രമാണ് സിംഗം 3.


മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍

മത്സരത്തിന് ആവേശം പകര്‍ന്ന്, ജനുവരി 26 ന് തന്നെ മോഹന്‍ലാലിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കും. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം കുടുംബ പ്രേക്ഷകര്‍ക്കുള്ളതാണ്. മീനയും മോഹന്‍ലാലും ദൃശ്യത്തിന് ശേഷം വീണ്ടും ഒന്നിയ്ക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.


ദ ഗ്രേറ്റ് ഫാദര്‍

നവമി ദിനത്തില്‍ ജോപ്പനും പുലിമുരുകനും ഏറ്റുമുട്ടി.. ആ മത്സരം ജനുവരി 26 ന് വീണ്ടും ആവര്‍ത്തിയ്ക്കും. 26 ന് നടക്കുന്ന മത്സരത്തിലാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദറും റിലീസ് ചെയ്യുന്നത്. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് സിനിമാസാണ് നിര്‍മിയ്ക്കുന്നത്.


ജോര്‍ജ്ജേട്ടന്റെ പൂരം

ജനുവരി 26 നാണ് ദിലീപ് നായകനായെത്തുന്ന ജോര്‍ജ്ജേട്ടന്റെ പൂരം റിലീസ് ചെയ്യുന്നതും. കാവ്യയുമായുള്ള വിവാഹത്തിന് ശേഷം റിലീസ് ചെയ്യുന്ന ആദ്യ ദിലീപ് ചിത്രമാണിത്. വിവാഹം കരിയറിനെ ബാധിച്ചോ എന്ന് ഈ ചിത്രത്തിന് ശേഷം വിലയിരുത്താം.


പൂമരം

ജനുവരി 26 ലെ വെടിക്കെട്ട് മത്സരം ഒന്ന് ശമനമടങ്ങിയ ശേഷം കാളിദാസ് ആദ്യമായി മലയാളത്തില്‍ നായകനായി എത്തുന്ന പൂമരം റിലീസ് ചെയ്യും. ഫെബ്രുവരി 4 ന് തിയേറ്ററുകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എബ്രിഡ് ഷൈനാണ്.


English summary
A hopeful January on cards for Malayalam cinema, check the release details

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam