»   »  നയന്‍സ് മമ്മൂട്ടിയുടെ ഭാര്യയാകുന്നു

നയന്‍സ് മമ്മൂട്ടിയുടെ ഭാര്യയാകുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ കെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍ താര മമ്മൂട്ടിയുടെ ഭാര്യയായി എത്തുന്നു. ഭാസ്‌ക്കര്‍ ദ റാസ്‌ക്കസല്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

കമ്മ്യൂണിസ്റ്റ് ആശയങ്ങളെ പിന്തുടരുന്ന അഡ്വ. ലൂയീസ് പോത്തന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ലൂയിസ് പോത്തന്റെ ഭാര്യയായ വാസുകി എന്ന കഥാപാത്രത്തെയാണ് നയന്‍ താര അവതരിപ്പിക്കുന്നത്.

mammootty-nayan

തൃശ്ശൂരും പരിസര പ്രദേശങ്ങളിലുമായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.

തസ്‌ക്കര വീരന്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയും നയന്‍ താരയും ആദ്യമായി ഒന്നിക്കുന്നത്. അതിന് ശേഷം രാപ്പകല്‍ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

English summary
the famous script writer a k rajan's next fim in nayanthara and mammooty

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam