മമ്മൂട്ടി നല്‍കിയ പ്രണയലേഖനവുമായി 40 വര്‍ഷങ്ങള്‍ക്ക് ശേഷം മെഹര്‍ വന്നു
നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി നല്‍കിയ പ്രണയലേഖനവുമായി ഒരു സ്ത്രീ വന്നു, മെഹര്‍. മഹാരാജസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലാണ് ആ കൗതുകം നടന്നത്. അന്ന് 1972 ല്‍ മമ്മൂട്ടിയ്‌ക്കൊപ്പം മഹാരാജസ് കോളേജില്‍ മെഹറിനും ഉണ്ടായിരുന്നു.
നാല്‍പത് വര്‍ഷം മുമ്പ് മമ്മൂട്ടി തനിയ്ക്ക് നല്‍കിയ പ്രണലേഖനവുമായാണ് മെഹറിന്‍ മെഗാസ്റ്റാറുമായുള്ള പരിചയം പുതുക്കിയത്. തുടര്‍ന്ന് മമ്മൂട്ടി ആ പ്രണയ ലേഖനം സ്റ്റേജില്‍ വായച്ചപ്പോള്‍ സദസ്സില്‍ കൂട്ടച്ചിരിയുയര്‍ന്നു. മമ്മൂട്ടി മെഹറിനെ സ്‌റ്റേജിലേക്ക് വിളിയ്ക്കുകയും പരിചയം പുതുക്കുകയും ചെയ്തു.

മിക്ക പെണ്‍കുട്ടികള്‍ക്കും അന്ന് മമ്മൂട്ടി ഇതുപോലെ പ്രണയലേഖനം കൈമാറാറുണ്ടായിരുന്നു എന്ന് മെഹറിന്‍ പറഞ്ഞു. മെലിഞ്ഞുണങ്ങിയ അന്നത്തെ ആ ചെറുപ്പക്കാരന്‍ ഇന്ന് ഇന്ത്യ അറിയപ്പെടുന്ന, ആരാധിയ്ക്കുന്ന നടനായി മാറുമെന്ന് മെഹറിന്‍ ഒരിക്കലും കരുതിയിരുന്നില്ല.
തേവര കോളേജില്‍ നിന്നുമാണ് മഹാരാജസ് കോളേജില്‍ പഠിക്കാന്‍ വന്നത്. അവിടെയുള്ള മരങ്ങളെയോ അധ്യാപകരെയോ പഠനമോ കണ്ടിട്ടല്ല മറിച്ച്, സുന്ദരികളായ ചെറുപ്പക്കാരികളെ കണ്ടിട്ടാണ് പഠിക്കാന്‍ വന്നിരുന്നതെന്ന് മമ്മൂട്ടി പറഞ്ഞു.
അതിലെ ഏറ്റവും രസകരമായ കാര്യം, മമ്മൂട്ടിയുടെ സീനിയറായിരുന്നു മെഹറിന്‍. നാല്‍പത് വര്‍ഷമായി ആ കത്ത് കൈയ്യില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നതാണ് മറ്റൊരു അത്ഭുതം.


Click it and Unblock the Notifications











