നാഗവല്ലിയും ഡോക്ടര്‍ സണ്ണിയും
മലയാള സിനിമ ഉള്ളിടത്തോളം കാലം പ്രേക്ഷകര്‍ മറക്കാത്ത കഥാപാത്രങ്ങളില്‍ രണ്ട് പേരുകളാണ് നാഗവല്ലിയും ഡോക്ടര്‍ സണ്ണിയും. എപ്പോഴും ഓര്‍മിക്കില്ലെങ്കിലും വല്ലപ്പോഴുമൊക്കെ മലയാളികളുടെ മനസ്സില്‍ ഇരുവരും എത്തപ്പെടാറുണ്ട്. ഈ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത് എവര്‍ഗ്രീന്‍ ഓണ്‍സ്‌ക്രീന്‍ ജോഡികളായ ശോഭനയും മോഹന്‍ലാലും.
ഇപ്പോള്‍ ഈ കഥാപാത്രങ്ങളെ ഓര്‍മിക്കാന്‍ കാരണം മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു ഫോട്ടോയാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നാഗവല്ലിയായി വേഷമിട്ട് ശോഭനയും സണ്ണിയുടെ ഗെറ്റപ്പില്‍ മോഹന്‍ലാലും നില്‍ക്കുന്ന ഒരു ഫോട്ടോ. താഴെ കാണുന്ന ഈ ചിത്രം തന്നെ.

1993 ലാണ് ഫാസില്‍ ശോഭനയെയും മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി മണിച്ചിത്രത്താഴ് ഒരുക്കുന്നത്. മധുമുട്ടം തിരക്കഥ രചിച്ച ചിത്രത്തിന് പത്തൊന്‍മ്പതാം നൂറ്റാണ്ടില്‍ മധ്യതിരുവിതാംകൂറിലെ, പ്രശസ്തമായ ആലമുട്ടില്‍ കൊട്ടാരത്തിലെ ഒരു ഈഴവ കുടുംബത്തില്‍ നടന്ന ദുരന്ത സംഭവവുമായി ബന്ധമുണ്ട്.
സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചന്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചത്. മനുഷ്യ മനോനിലയുമായി ബന്ധപ്പെട്ട സ്‌തോഭജനകമായ, എന്നാല്‍ മലയാള ചലച്ചിത്രത്തില്‍ മുന്‍പെങ്ങുമില്ലാത്ത ഇതിവൃത്തമാണ് ചിത്രത്തിന്റേത്. സിദ്ദിഖ്-ലാല്‍, പ്രിയദര്‍ശന്‍, സിബിമലയില്‍ എന്നിവര്‍ ചിത്രത്തിന്റെ രണ്ടാം യൂണിറ്റ് സംവിധായകരായിരുന്നു.
1993 ലെ ഏറ്റവും നല്ല ജനപ്രിയ ചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ മണിച്ചിത്രത്താഴ് സ്വന്തമാക്കി. ഗംഗയെയും നാഗവല്ലിയെയും അനശ്വരമാക്കിയ ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു
ചിത്രത്തിന്റെ തകര്‍പ്പന്‍ ജയം പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും ഇന്ത്യയിലെ വിവിധ ഭാഷകളില്‍ പുനര്‍നിര്‍മ്മിക്കുവാന്‍ കാരണമായി. കന്നടയില്‍ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്നീ പേരുകളിലാണ് ഇറങ്ങിയത്. എല്ലാ ചിത്രങ്ങളും വന്‍ വിജയും


Click it and Unblock the Notifications











