മലയാളികള്‍ കാത്തിരുന്ന ആ വിവാഹം

By Nirmal Balakrishnan

മലയാള സിനിമയിലെ യുവ സൂപ്പര്‍സ്റ്റാറും വിവാഹമോചിതയായ യുവ നടിയും ജൂണ്‍ 25ന് വിവാഹിതയാകുന്നുവെന്ന് സിനിമാവൃത്തങ്ങളില്‍ രഹസ്യവാര്‍ത്ത പടരുന്നു. മുന്‍ സിനിമാതാരമായിരുന്ന ഭാര്യയുമായി വിവാഹമോചനത്തിന്റെ വക്കിലാണ് യുവനടന്‍. ഇവരുടെ വിവാഹമോചന വാര്‍ത്ത മലയാള സിനിമാലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു.

പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു നടനും നടിയും. എന്നാല്‍ അടുത്തിടെ നടി വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യം കാണിച്ചതോടെ രണ്ടുപേരും അകന്നു. ഒരുവര്‍ഷമായി തങ്ങള്‍ അകന്നാണ് ജീവിക്കുന്നതെന്ന് താരം അടുത്തിടെ പറഞ്ഞിരുന്നു.

wedding

ഇദ്ദേഹം വിവാഹം കഴിക്കാന്‍ പോകുന്ന താരം രണ്ടു വര്‍ഷം മുന്‍പാണ് വിവാഹമോചനം നേടിയത്. വിവാഹം കഴിച്ച് അധികകാലം ഭര്‍ത്താവുമായി കഴിഞ്ഞിരുന്നില്ല. അതിനിടെയാണ് വിദേശത്തു നിന്ന് നടി നാട്ടിലേക്കു തിരിച്ചുപോന്നത്.

രണ്ടുപേരും ധാരാളം സിനിമയില്‍ നായികാനായകന്‍മാരായി അഭിനയിച്ചിരുന്നു. വിവാഹത്തെക്കുറിച്ച് രണ്ടുതാരങ്ങളുടെയും ഭാഗത്തുനിന്ന് സ്ഥീരികരണം ഉണ്ടായിട്ടില്ല. അടുത്തിടെയായി നടി സിനിമയിലൊന്നും അഭിനയിക്കാറില്ല. എങ്കിലും വിവാഹകാര്യം പുറത്തുവിട്ടത് സിനിമയിലുള്ളവര്‍ തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X