മമ്മൂട്ടിയുടെ ഹിറ്റ് സിനിമയുടെ നിര്‍മാതാവായിരുന്നു, ഇന്ന് ദോശ ഉണ്ടാക്കി ജീവിക്കുന്ന ഈ നന്ദകുമാര്‍!!
ജീവിക്കാന്‍ നിവൃത്തിയില്ലാതെ വഴിയരികില്‍ ദോശ ചുടുന്ന സീരിയല്‍ നടി കവിതാ ലക്ഷ്മിയുടെ വീഡിയോ കഴിഞ്ഞ ആഴ്ചകളില്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മകന്റെ പഠനത്തിന് ആവശ്യമായ പണം കണ്ടെത്താന്‍ വേണ്ടിയായിരുന്നു നടിയുടെ ദോശ ബിസിനസ്.
ഇപ്പോള്‍ മലയാള സിനിമയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയ നിര്‍മാതാവ് ജീവിക്കാനായി ദോശമാവ് വില്‍ക്കുന്നതായി വാര്‍ത്ത വന്നിരിക്കുയാണ്. തിയറ്ററുകളില്‍ നൂറ് ദിവസം തികഞ്ഞോടിയ തനിയാവര്‍ത്താനം എന്ന സിനിമയുടെ നിര്‍മാതാവായിരുന്ന നന്ദകുമാറാണ് ആലപ്പുഴയില്‍ ദോശ കച്ചവടം നടത്തുന്നത്.

മോഹന്‍ലാലിന്റെ നിന്നിഷ്ടം എന്നിഷ്ടം എന്ന സിനിമയായിരുന്നു നന്ദകുമാര്‍ ആദ്യം നിര്‍മ്മിച്ച സിനിമ. പിന്നീട് മമ്മൂട്ടിയുടെ തനിയാവര്‍ത്തനം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ നിര്‍മാതാവായി നന്ദകുമാര്‍ അറിയപ്പെട്ട് തുടങ്ങി. ഒടുവില്‍ കരീബിയന്‍ എന്ന സിനിമയായിരുന്നു നിര്‍മ്മിച്ചിരുന്നത്.
നിര്‍മ്മിച്ച സിനിമകള്‍ സൂപ്പര്‍ ഹിറ്റായിരുന്നെങ്കിലും ഇപ്പോള്‍ ജീവിക്കുന്നതിന് വേണ്ടി കഷ്ടപാടുകളിലാണ് നന്ദകുമാര്‍. ആലപ്പുഴയില്‍ നിന്നും ദോശമാവുണ്ടാക്കി കടകളില്‍ വില്‍ക്കുകയാണ് നന്ദകുമാര്‍ ചെയ്യുന്നത്. ദേവി ഫുഡ് പ്രൊഡക്ടസ് എന്ന പേരിലാണ് അദ്ദേഹത്തിന്റെ ഭക്ഷണ സാധാനങ്ങള്‍ മാര്‍ക്കറ്റിലെത്തുന്നത്.


Click it and Unblock the Notifications











