twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗിന്നസില്‍ കയറാന്‍ ഒരു ഹൊറര്‍ ചിത്രം

    By Lakshmi
    |

    ഹൊറര്‍ ചിത്രങ്ങള്‍ എന്നും സംവിധായകരെ സംബന്ധിച്ചും പ്രേക്ഷകരെ സംബന്ധിച്ചും ഇഷ്ടവിഷയമാണ്. ഒട്ടേറെ ഹൊറര്‍ ചിത്രങ്ങള്‍ വിജയം നേടിയിട്ടുണ്ട്. ഹോണ്ടഡ്, ബൂട്ട്, ഡര്‍ന മാന ഹൈ, റാസ് 3, 1920 ഈവിള്‍ റിട്ടേണ്‍സ് തുടങ്ങിയ അവയില്‍ ചിലത് മാത്രമാണ്. ഹൊറര്‍ ചിത്രമെടുക്കുന്ന ചലച്ചിത്രകാരന്മാര്‍ എപ്പോഴും വിഷയത്തില്‍ പുതുമ നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ നിര്‍മ്മാതാവ് സതീഷ് റെഡ്ഡിയും സംവിധായകന്‍ ഹാരൂണ്‍ റാഷിദു ചേര്‍ന്ന് ഒരു സൂപ്പര്‍നാച്ചുറല്‍ ഹൊറര്‍ ചിത്രം തയ്യാറാക്കിയിരിക്കുകയാണ്.

    വണ്‍ ഷോട്ട് ഫിയര്‍ വിത്തൗട്ട് എ കട്ട് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വൈകാതെ തന്നെ ഈ ചിത്രം ലിംഗ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിലും ഇടം നേടും.

    Supernatural

    പ്രേതകങ്ങള്‍ എപ്പോഴും ഓരോ സാധാരണക്കാരന്റെയും ജീവിതത്തിലെ ദുസ്വപ്‌നങ്ങളാണ്. പക്ഷേ പ്രേത സിനിമയെടുത്ത് പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയെന്നത് അത്ര എളുപ്പമായ കാര്യമല്ല. ഹൊരര്‍ ചിത്രമെടുത്ത് വിജയിപ്പിക്കുകയെന്നത് ഓരോ സംവിധായകനെ സംബന്ധിച്ചും വലിയ വെല്ലുവിളി തന്നെയാണ്. അതുകൊണ്ടാണ് ഞാനൊരു ഹോണ്ടട് ഹൗസ് എടുത്ത് വളരെ നിശബ്ദമായ എന്നാല്‍ ആളുകളെ ഭയചകിതരാക്കാന്‍ കഴിയുന്നൊരു ചിത്രമെടുത്തത്. ഇത് കണ്ട് എനിയ്ക്ക് തന്നെ ഭയം തോന്നുന്നുണ്ട്- ഹാരൂണ്‍ റാഷിദ് പറയുന്നു.

    സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ മൂവി ഞങ്ങള്‍ പൂര്‍ത്തിയാക്കിയത് വെറും 2മണിക്കൂര്‍ 20 മിനിറ്റ് സമയം കൊണ്ടാണ്, അതും ഒരൊറ്റ ടേക്കില്‍. ചിത്രത്തിന് വേണ്ടി ആകെ 17 പേരാണ് പ്രവര്‍ത്തിച്ചത്. വെനീസ് ചലച്ചിത്രോത്സവം, ഷാന്‍ഗായ് ചലച്ചിത്രോത്സവം തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലുള്‍പ്പെടെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്- സതീഷ് റെഡ്ഡി പറയുന്നു.

    English summary
    Producer Saitsh Reddy and Director Haroon Rashid took initiative to shoot a horror movie One Shot fear With out a Cut, in real haunted house in a silent and deadly night which is listed in Limca Book of Record and it will be very soon attempted in Guinness World Records.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X