Just In
- 2 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 2 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 3 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 3 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- News
ആനയ്ക്കെതിരെ മസനഗുഡിയില്‍ കൊടുംക്രൂരത, ടയര്‍ കത്തിച്ചെറിഞ്ഞു, പൊള്ളലേറ്റ ആന ചെരിഞ്ഞു!!
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പൃഥ്വിക്ക് നായികയായി കാശ്മീരില്‍ നിന്നൊരു സുന്ദരി
മലയാളത്തിലേക്ക് പുതുമുഖങ്ങളുടെ പ്രവാഹം അവസാനിക്കുന്നില്ല. ഒടുവില്‍ റിപ്പോര്‍ട്ട് എത്തുമ്പോള്‍ പൃഥ്വിരാജിന്റെ നായികയായി ഒരു കാശ്മീരി സുന്ദരി വരുന്നു. മേജര്‍ രവി സംവിധാനം ചെയ്യുന്ന പിക്കറ്റ് 43 എന്ന ചിത്രത്തിന് വേണ്ടിയാണ് പൃഥ്വിരാജിന് കാശ്മീരിന് നിന്നൊരു നായിക വരുന്നത്.
മോഹന്‍ലാലിനെയല്ലാതെ മറ്റൊരു താരത്തെ നായകനാക്കി മേജര്‍ രവി പരീക്ഷിക്കുന്ന ആദ്യത്തെ ചിത്രമാണ് പിക്കറ്റ് 43. പതിവുപോലെ തന്റെ പട്ടാള ജീവിതാനുഭവങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ പ്രമേയം. പക്ഷെ മുന്‍ ചിത്രങ്ങളില്‍ നിന്ന് മാറി വ്യത്യസ്തമായ ലൊക്കേഷനുകളും രചാനാ രീതിയുമായിരിക്കും പിക്കറ്റ് 43യിലെന്ന് സംവിധായകന് മേജര്‍ രവി പറയുന്നു.
കാശ്മീരില്‍ തണുപ്പുള്ള ഒരു പ്രദേശത്ത് ഒറ്റപ്പെട്ടുപോകുന്ന സൈനികന്റെ കഥ പറയുന്ന ചിത്രമാണ് പിക്കറ്റ് 43. ഒരു നായ ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പൃഥ്വിരാജിന് പുറമെ ഹിന്ദി, തമിഴ് താരങ്ങളായിരിക്കും മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുക. നാസര്ദ്ദീന് ഷായുടെ ബന്ധുവാണ് ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
സൈന്യവും യുദ്ധവും മാത്രമല്ല മനോഹരമായ പാട്ടും പ്രണയവും ചിത്രത്തിലുണ്ട്. യുവതലമുറയ്ക്ക് ഒരു സന്ദേശം കൂടിയായിരിക്കും പിക്കറ്റ് 43 എന്ന് മേജര്‍ രവി പറയുന്നു. ഇപ്പോള്‍ സെവന്ത് ഡേ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ചിത്രത്തില്‍ 42 കാരനായ പൊലീസ് ഉദ്യോഗസ്ഥനെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്.