മരണമാസ് സിനിമയാകുന്നു

By Nirmal Balakrishnan

നീ കൊലമാസ് ആണെടാ.. നീ മരണമാസ് ആണെടാ... വടക്കന്‍ സെല്‍ഫി എന്ന ചിത്രം കണ്ടവരാരും ഈ ഡയോഗ് മറക്കില്ല. അജുവര്‍ഗീസ് നിവിന്‍ പോളിയെ പുകഴ്ത്താന്‍ എപ്പോഴും പറയുന്നതാണ് നീ കൊലമാസ് ആണെടാ എന്ന്. ഇപ്പോഴിതാ അതേ പേരിലൊരു സിനിമ വരുന്നു. കൊലമാസ്. നവാഗതരായ സനൂബ്-അനില്‍ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊലമാസ്. അമീര്‍ നിയാസ്, അഷ്‌കര്‍ സൗദാന്‍ എന്നീ പുതുമുഖങ്ങളാണ് നായകര്‍. ധര്‍മജന്‍ ബോള്‍ഗാട്ടി, ഇന്ദ്രന്‍സ്, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവര്‍ പ്രധാന വേഷം ചെയ്യുന്ന ചിത്രത്തില്‍ നടാഷ എന്ന പുതുമുഖം നായികയാകുന്നു. ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ മകന്‍ ദിന്‍നാഥ് പുത്തഞ്ചേരിയാണു സംഗീതം നിര്‍വഹിക്കുന്നത്.

kolams

മലയാളത്തില്‍ സിനിമാ ഡയലോഗിനെ വച്ച് പുതിയ ചിത്രമൊരുക്കുന്നത് പുതിയ കാര്യമൊന്നുമല്ല. അടുത്തിടെ വന്ന ഓര്‍മയുണ്ടോ ഈ മുഖം എന്ന സിനിമ സുരേഷ്‌ഗോപിയുടെ പ്രശസ്തമായ ഡയലോഗ് ആണ്. കമ്മിഷണര്‍ എന്ന ചിത്രത്തില്‍ സുരേഷ്‌ഗോപി ആവര്‍ത്തിച്ചു പറയുന്ന ഡയലോഗ് ഇപ്പോഴും പലരും പറയാറുണ്ട്. അങ്ങനെയാണ് ആ പേര് വിനീത് ശ്രീനിവാസന്‍ നായകനായ ചിത്രത്തിനിടുന്നത്. ഓര്‍മയുണ്ടോ ഈ മുഖം എന്ന പേരുതന്നെയാണ് ആവറേജില്‍ താഴെ നിലവാരമുണ്ടായിരുന്ന ആ ചിത്രത്തെ രക്ഷിച്ചത്.

വിനീത് തിരക്കഥയെഴുതിയ വടക്കന്‍ സെല്‍ഫിയില്‍ ഏറെ ഹിറ്റായ ഡയലോഗ് ആണ് മരണമാസും കൊലമാസും. ഈ പേര് കുട്ടികള്‍പോലും ഉപയോഗിക്കുന്നതിനാല്‍ പുതിയ ചിത്രത്തിനു അതു ഗുണം ചെയ്യുമെന്നാണ് അണിയറക്കാര്‍ പ്രതീക്ഷിക്കുന്നത്. ലോ ബജറ്റ് ചിത്രമാണിത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X