പൃഥ്വിരാജിന്റെ കൊലമാസ് ഡയലോഗിന്റെ പേരിലൊരു സിനിമ! മോഷന്‍ പോസ്റ്റര്‍ തരംഗമാവുന്നു!

പ്രഖ്യാപനം മുതലേ തന്നെ സിനിമകള്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. സംവിധായകരും താരങ്ങളും പ്രമേയുമൊക്കെയാണ് പ്രധാനമായും വാര്‍ത്തയില്‍ നിറയുന്നത്. എന്നാല്‍ ഇതിനെല്ലാത്തിനും പുറമേ പേരും പ്രധാനപ്പെട്ടതാണ്. ചിത്രീകരണം തുടങ്ങിയതിന് ശേഷം പേര് നിശ്ചയിക്കുന്ന രീതിയാണ് ചിലരുടേത്. പ്രഖ്യാപനവേളയില്‍ത്തന്നെ സിനിമയുടെ പേര് പുറത്തുവിടുന്ന പതിവാണ് മറ്റ് ചിലര്‍ക്ക്. പേരുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പിന്നീട് അരങ്ങേറാറുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ മാസ്സ് ഡയലോഗില്‍ ഒരു സിനിമ ഒരുങ്ങുകയാണ്.

കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് എന്നാണ് ചിത്രത്തിന് പേരിട്ടിട്ടുള്ളത്. ഈ ഡയലോഗ് അറിയാത്ത മലയാളികള്‍ വിരളമാണ്. സെവന്‍ത് ഡേയിലായിരുന്നു പൃഥ്വിയുടെ മാസ്സ് ഡയലോഗ്. കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് ഇവര്‍ മൂന്നുപേരുമാണെന്റെ ഹീറോ, യൂ സീ ദ ഐറണി, മൂന്ന് പേരും പൊരുതിത്തോറ്റവരാണ്, അതുകൊണ്ട് പൊരുതിത്തോറ്റാല്‍ അങ്ങ് വേണ്ടെന്നുവെക്കും ഞാന്‍. പക്ഷേ കളിക്കുന്നത് എപ്പോഴും ജയിക്കാന്‍ വേണ്ടിയായിരിക്കും, ഐ ഓള്‍വേസ് പ്ലേ റ്റു വിന്‍ എന്നായിരുന്നു പൃഥ്വിയുടെ മാസ്സ് ഡയലോഗ്.

Prithviraj

ആരാധകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന സംഭാഷണം കൂടിയാണിത്. പൃഥ്വി തന്നെ വേദികളില്‍ ഇതേ ഡയലോഗ് ആവര്‍ത്തിക്കാറുണ്ടായിരുന്നു. ശരത് ജി മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സിനിമയിലെ താരങ്ങളെക്കുറിച്ചും അണിയറപ്രവര്‍ത്തകരെക്കുറിച്ചുമൊന്നുമുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X