ശാലിനിയും ശ്യാമിലിയും ഇപ്പോള്‍ ബേബിമാരല്ല!
ബാല്യം മലയാളത്തില്‍ അഭിനയിച്ചു തീര്‍ത്ത സഹോദരികളാണ് ശാലിനിയും ശ്യാമിലിയും. 'എന്റെ മാമാട്ടികുട്ടിയമ്മയ്ക്ക്' എന്ന ചിത്രത്തില്‍ തുടങ്ങി 'എന്റെ എൻറെ മാത്രം' എന്ന ചിത്രം വരെ ശാലിയുടെ ബാല്യവും കൗമാരവുമെല്ലാം മലയാളിയുടെ കണ്‍മുന്നില്‍ തന്നെയായിരുന്നു.
ഒടുവില്‍ തമിഴകത്തിന്റെ മരുമകളായി, അജിത്തിന്റെ ഭാര്യയായി വിവാഹം ചെയ്ത് പോയതോടെ വെള്ളിത്തിരയില്‍ ശാലിനിയെ കാണാതായി. ബേബി ശാലിനിയെ പോലൊരു മകളും(അനുഷ്‌ക) ശാലിനിയ്ക്കും അജിത്തിനും പിറന്നു. തമിഴ്‌നാട്ടിലാണെങ്കിലും ശാലിനിയുടെ മാറ്റങ്ങളും വിശേഷങ്ങളുമെല്ലാം മലയാളികളരിയുന്നുണ്ടായിരുന്നു.

ബേബി ശാലിനിയെക്കാള്‍ മലയാളികള്‍ക്ക് പ്രിയങ്കരിയായിരുന്നു ശ്യാമിലി. 'മാളൂട്ടി'യെ മറക്കാന്‍ മലയാളി പ്രേക്ഷകര്‍ക്ക് സിനിമയുള്ളിടത്തോളം കാലം കഴിയില്ല. 'അഞ്ജലി' എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡും വാങ്ങിക്കൊണ്ടാണ് ശ്യാമിലിയുടെ തുടക്കം. തുടര്‍ന്ന് മലയാളത്തില്‍ പൂക്കാലം വരവായി, കിലുക്കാംപെട്ടി, മാളൂട്ടി തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തു അപ്രത്യക്ഷയായി.
കൗമാരത്തില്‍ 'ഹരികൃഷ്ണന്‍സ്' എന്ന ചിത്രത്തിലൂടെ മലയാളികള്‍ വീണ്ടും ശ്യാമിലിയെ കണ്ടു. വളര്‍ന്നപ്പോള്‍ സിനിമയോട് ടാറ്റ പാറഞ്ഞു. 'ഓയ്' എന്ന കന്നട ചിത്രത്തില്‍ മാത്രമാണ് ശ്യാമിലി നായികയായി എത്തിയത്. പിന്നീട് ബിഗ്‌സ്‌ക്രീനില്‍ നിന്നും വിട്ടുനിന്നു. ശ്യാമിലിയും ശാലിനിയും ഒന്നിച്ചിരിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ വൈറലാകുമ്പോള്‍ മനസ്സിലേക്ക് കടന്നുവരുന്നത് മലയാള സിനിമയുടെ ഒരു പഴയമുഖമാണ്.


Click it and Unblock the Notifications











