അവളുടെ സ്‌നേഹം യാഥാര്‍ത്ഥ്യമായിരുന്നു.. ശാരീരിക സുഖമായിരുന്നു എന്‍റെ ലക്ഷ്യം!

By Nimisha

ബോളിവുഡിലെ മുന്‍നിര താരങ്ങളിലൊരാളായ നവാസുദ്ദീന്‍ സിദ്ദിഖിയുടെ വെളിപ്പെടുത്തലില്‍ സിനിമാലോകവും ആരാധകരും ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. പ്രതിഫലത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലുള്ള താരത്തിന് ദേശീയ പുരസ്‌കാരമുള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.

തന്റെ വ്യക്തി ജീവിതത്തിലെ കുറ്റങ്ങളെക്കുറിച്ചും തെറ്റുകളെക്കുറിച്ചുമുള്ള തുറന്നു പറച്ചിലുകളാണ് ആത്മകഥയായ ആന്‍ ഓര്‍ഡിനറി ലൈഫ്: എ മെമ്മോയറിലൂടെ പുറത്തുവന്നിട്ടുള്ളത്. താരത്തിന്റെ തുറന്നു പറച്ചിലില്‍ സിനിമാലോകവും ആരാധകരും ആകെ ഞെട്ടിയിരിക്കുകയാണ്.

നിഹാരികയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറയുന്നു

നിഹാരികയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറയുന്നു

മുന്‍ മിസ് ഇന്ത്യ മത്സരാര്‍ത്ഥിയും സഹപ്രവര്‍ത്തകയുമായ നിഹാരിക സിങ്ങുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറയുകയാണ് അദ്ദേഹം. ആത്മകഥയിലെ ഒരധ്യായത്തിലൂടെയാണ് ഈ തുറന്നു പറച്ചില്‍.

വഴിവിട്ട ബന്ധമായിരുന്നുവെന്ന കുറ്റസമ്മതം

വഴിവിട്ട ബന്ധമായിരുന്നുവെന്ന കുറ്റസമ്മതം

സംവിധായകന്‍ അനുരാഗ് കശ്യപ് മാസങ്ങള്‍ക്ക് മുന്‍പ് ഇവരുടെ ബന്ധത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തുറന്നുപറച്ചിലുകളുമായി താരവും എത്തിയത്. നിഹാരികയുമായി തനിക്കുണ്ടായിരുന്നത് വഴിവിട്ട ബന്ധമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

നൃത്തരംഗത്തിന്റെ ചിത്രീകരണത്തിനിടയില്‍ സംഭവിച്ചത്

നൃത്തരംഗത്തിന്റെ ചിത്രീകരണത്തിനിടയില്‍ സംഭവിച്ചത്

ഒരു ദിവസം നൃത്തരഗം ചിത്രീകരിക്കുന്നതിനിടയിലാണ് നിഹാരികയ്ക്ക് വല്ലായ്മ തോന്നിയത്. ഇത് മനസ്സിലാക്കിയ സംവിധായകന്‍ കട്ട് പറഞ്ഞു. ഒന്നും പറയാതെ അവര്‍ നേരെ കാരവാനിലേക്ക് പോയി.

അകലാന്‍ തുടങ്ങി

അകലാന്‍ തുടങ്ങി

എന്താണ് സംഭവിച്ചതെന്നറിയാന്‍ താന്‍ ശ്രമിച്ചപ്പോഴൊക്കെയും പിടി തരാതെ നീങ്ങുകയായിരുന്നു അവര്‍. മുന്‍പ് നന്നായി ഇടപഴകിയിരുന്ന അവര്‍ പെട്ടെന്ന് താനുമായുള്ള സംസാരവും കുറച്ചിരുന്നു.

പഴയത് പോലെ ആക്കാനുള്ള ശ്രമം

പഴയത് പോലെ ആക്കാനുള്ള ശ്രമം

നിരന്തരമായ ശ്രമത്തിനൊടുവില്‍ അവര്‍ പഴയത് പോലെ സംസാരിക്കാനും ഇടപഴകാനും തുടങ്ങി. ഇതോടെയാണ് തനിക്ക് സമാധാനമായതെന്ന് നവാസുദ്ദീന്‍ സിദ്ദിഖി കുറിച്ചിട്ടുണ്ട്.

വീട്ടിലേക്ക് ക്ഷണിച്ചു

വീട്ടിലേക്ക് ക്ഷണിച്ചു

താനുമായി നല്ല സൗഹൃദത്തിലായിരുന്ന നിഹാരികയെ ഒരു ദിവസം വീട്ടിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ അവര്‍ താനുണ്ടാക്കിയ ഭക്ഷണവും കഴിച്ച് മടങ്ങുന്നതിനിടയില്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു.

ക്ഷണം സ്വീകരിച്ചു

ക്ഷണം സ്വീകരിച്ചു

നിഹാരികയുടെ ക്ഷണപ്രകാരം താന്‍ അവരുടെ വീട്ടിലേക്ക് പോയി. അവിടെ വെച്ച് അവരുമായി ശാരീരികമായി ഒന്നായി. അതൊരു തുടക്കമായിരുന്നു. ഒന്നര വര്‍ഷത്തോളം നീണ്ടു നിന്ന ബന്ധം തുടങ്ങിയത് അവിടെ വെച്ചായിരുന്നു.

അവളുടെ സ്‌നേഹം യഥാര്‍ത്ഥ്യമായിരുന്നു

അവളുടെ സ്‌നേഹം യഥാര്‍ത്ഥ്യമായിരുന്നു

പ്രണയാതുരമായ നിമിഷങ്ങളും സംഭാഷണങ്ങളും ആഗ്രഹിച്ചിരുന്നു അവള്‍. ആത്മാര്‍ത്ഥമായ സ്‌നേഹമായിരുന്നു അവളുടേത്. എന്നാല്‍ തന്‍രെ ലക്ഷ്യം മറ്റൊന്നായിരുന്നു.

സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം

സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം

അവളുടെ വീട്ടില്‍ പോവുന്നത് ശാരീരിക സുഖം നേടാനായിരുന്നു. തന്റെ താല്‍പര്യങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം നല്‍കിയത്. തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്ന നീചനായ വ്യക്തിയാണ് ഞാനെന്ന സത്യം അവള്‍ പിന്നീടാണ് മനസ്സിലാക്കിയത്.

എല്ലാവരുടേയും പരാതി

എല്ലാവരുടേയും പരാതി

താനുമായി ബന്ധമുള്ള എല്ലാ പെണ്‍കുട്ടികളും കണ്ടെത്തിയിട്ടുള്ള കാര്യം തന്നെയായിരുന്നു ഇത്. താന്‍ ഒരു സ്വാര്‍ത്ഥനാണെന്ന് പലരും തന്നോട് തുറന്നു പറഞ്ഞിട്ടുമുണ്ട്.

അവസാനിപ്പിക്കാന്‍ തീരുമാനിച്ചു

അവസാനിപ്പിക്കാന്‍ തീരുമാനിച്ചു

പിന്നീട് ഒരു തവണ അവളുടെ വീട്ടിലെത്തിയപ്പോള്‍ അത്ര നല്ല സ്വീകരണമല്ല ലഭിച്ചത്. ഈ ബന്ധം അവസാനിപ്പിക്കാമെന്ന് അവള്‍ പറയുകയും ചെയ്തുവെന്ന ്‌നവാസുദ്ദീന്‍ സിദ്ദിഖി കുറിച്ചിട്ടുണ്ട്.

നന്നാവാമെന്ന് പറഞ്ഞു

നന്നാവാമെന്ന് പറഞ്ഞു

തന്റെ തെറ്റ് മനസ്സിലാക്കിയ താന്‍ നന്നാവാമെന്നും ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും പറഞ്ഞുവെങ്കിലും അതൊന്നും വിലപ്പോവില്ലായിരുന്നു ഉറച്ച തീരുമാനത്തിലായിരുന്നു അവള്‍.

അവള്‍ വല്ലാതെ വേദനിച്ചു

അവള്‍ വല്ലാതെ വേദനിച്ചു

താനുമായുണ്ടായിരുന്ന ബന്ധത്തില്‍ അവള്‍ വല്ലാതെ വേദനിച്ചിരുന്നു. അങ്ങനെയാണ് ഒന്നര വര്‍ഷം നീണ്ടു നിന്ന ബന്ധം അവസാനിപ്പിച്ചതെന്നും അദ്ദേഹം ആത്മകഥയില്‍ കുറിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X