ദേ ചുംബന സമരത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും!!
ഇപ്പോള്‍ കേരളത്തിലെ ചര്‍ച്ചാ വിഷയം ഫേസ്ബുക്ക് കൂട്ടായിമയില്‍ മറയിന്‍ ഡ്രൈവില്‍ ഇന്നലെ (02-10-2014) നടന്ന ചുംബന സമരത്തെ കുറിച്ചാണ്. അനുകൂലിച്ചും പ്രതികൂലിച്ചും ചുണ്ട കോര്‍ക്കുന്നവര്‍ ഒരുപാടാണ്. ചിലരെല്ലാം കണ്ടും കേട്ടും രസിക്കുന്നു.
ചുംബന സമരത്തെ അംഗീകരിച്ച് റിമ കല്ലിങ്കലും ആഷിഖ് അബുവും ജോയി മാത്യുവുമെല്ലാം സിനിമാ രംഗത്ത് നിന്ന് ഇറങ്ങിയിരുന്നു. ചുംബന സമരത്തില്‍ പങ്കാളികളാകുന്നവര്‍, ഒരു ആണ് പെണ്ണിനെ മാത്രം അല്ലെങ്കില്‍ ഒരു പെണ്ണ് ആണിനെ മാത്രമേ ചുംബിക്കാന്‍ പാടുള്ളൂ എന്നൊന്നുമില്ലല്ലോ. അങ്ങനെയെങ്കില്‍ നമ്മുടെ സൂപ്പര്‍സ്റ്റാറുകളും ചുംബന സമരത്തില്‍ പങ്കാളികളാണ്.

ഫേസ്ബുക്കില്‍ ചുംബന സമരത്തെ കളിയാക്കിയും അല്ലാതെയും നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അതില്‍ കണ്ട ഒന്നാണിത്. മോഹന്‍ലാല്‍ പരസ്യമായി മമ്മൂട്ടിയെ ചുംബിയ്ക്കുന്നു. ഏഷ്യനെന്റിന്റെ അവാര്‍ഡ് നിശയില്‍ മോഹന്‍ലാല്‍ മമ്മൂട്ടിയെ കെട്ടിപിടിച്ച് ചുംബിച്ചിരുന്നു. ഇതും പരസ്യ ചുംബനമല്ലെ.
'നമ്പര്‍ 20 മദ്രാസ് മെയില്‍' എന്ന ചിത്രത്തിലും മോഹന്‍ലാല്‍ മമ്മൂട്ടിയെ ചുംബിയ്ക്കുന്നുണ്ട്. ട്രെയിന്‍ ഒരു പൊതു സ്ഥലമല്ലെ. സിനിമയുടെ ഷൂട്ടിങ് ആണെങ്കിലും പരസ്യമായി ചുംബിയ്ക്കുന്നത് സദാസാരമാണോ. നമ്മളിത് സിനിമയില്‍ എത്ര കണ്ടിരിക്കുന്നു അല്ലേ.


Click it and Unblock the Notifications











