സുചിത്ര സെന്‍ - ബംഗാളിയിലെ സുവര്‍ണതാരം
ബംഗാളി ചലച്ചിത്രലോകത്തെ സുവര്‍ണ നക്ഷത്രമായിരുന്നു സുചിത്ര സെന്‍. 1952ല്‍ ശേഷ് കോത്തി എന്ന ബംഗാളിചിത്രത്തിലൂടെ ചലച്ചിത്രജീവിതം തുടങ്ങിയ സുചിത്ര പിന്നീട് ഇരുപത് വര്‍ഷത്തോളം ബംഗാളിചലച്ചിത്രലോകത്ത് തിളങ്ങിനില്‍ക്കുകയായിരുന്നു. ഹിന്ദിയിലും സാന്നിധ്യമറിയിച്ച സുചിത്ര ചലച്ചിത്രലോകം മൊത്തം ആദരിക്കുന്ന വ്യക്തികളില്‍ ഒരാളാണ്.
ബംഗാളി ചലച്ചിത്രലോകത്ത് ഒരുകാലത്ത് ഉത്തം-സുചിത്ര കാലഘട്ടമായിരുന്നു. സുചിത്രയും നടന്‍ ഉത്തം കുമാറും വേഷമിട്ട ചിത്രങ്ങള്‍ ബംഗാളിയിലെ വന്‍ ഹിറ്റുകളായിരുന്നു. രണ്ടുപതിറ്റാണ്ടോളമാണ് ഈ ജോഡികള്‍ ബംഗാളി വെള്ളിത്തിര വാണത്. സുറേ ചുവത്തര്‍ എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ ആദ്യമായി ജോഡി ചേര്‍ന്നത്.
അക്കാലത്ത് ബംഗാളിയില്‍ ജ്വലിച്ചുനിന്ന സാബിത്രി ചാറ്റര്‍ജിയ്ക്കുപോലും വെല്ലുവിളിയുയര്‍ത്തിയ അഭിനേത്രിയായിരുന്നു സുചിത്ര. 1947ലാണ് സുചിത്ര വിവാഹിതയായത്. ബംഗാളിലെ ഒരു വലിയ വ്യവസായി ആയിരുന്ന ആദിനാഥ് സെന്നിന്ഞറെ മകന്‍ ദിപനാഥ് സെന്നായിരുന്നു വരന്‍.



Click it and Unblock the Notifications











