For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആക്ഷന്‍ പ്രെം ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെ ഓണത്തിന് സിനിമകളെത്തുന്നു; പുതുമയുള്ള സിനിമകള്‍ക്കായി കാത്തിരിക്കാം

  |

  കൊവിഡ് കാലം വലിയൊരു അനുഭവത്തിന്റെയും മാറ്റങ്ങളുടെയും കാലമായിരുന്നു. വീട്ടില്‍ നിന്ന് പുറത്തിറങ്ങാനോ ആള്‍ക്കൂട്ടം കൂടാനോ പറ്റില്ലാത്ത തരത്തില്‍ കാര്യങ്ങള്‍ മാറി. സിനിമാ റിലീസുകള്‍ വരെ ഓണ്‍ലൈനിലൂടെ എത്തിയതും ഈ നാളുകളിലാണ്. പണ്ടാക്കെ ഓണക്കാലത്ത് ടെലിവിഷനില്‍ ആദ്യമായി സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ക്ക് വേണ്ടിയാണ് ഏവരും കാത്തിരുന്നത്.

  ഇപ്പോഴിതാ ഓണത്തിന് പത്ത് ദിവസങ്ങളിലായി 10 സിനിമകള്‍ ആക്ഷന്‍ പ്രൈം ഒടിടി പ്രേക്ഷകരിലേക്ക് എത്തുകയാണെന്ന സന്തോഷ വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) ലോഞ്ച് ചെയ്യുന്ന ആക്ഷന്‍ പ്രെം ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെ ഓണം പ്രമാണിച്ച് ആഗസ്ത് 19 മുതല്‍ ആഗസ്ത് 30 വരെ എല്ലാ ദിവസും പുതുമയുള്ള സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഏതൊക്കെ ചിത്രങ്ങളാണ് റിലീസ് ചെയ്യുന്നതെന്ന് പത്രക്കുറിപ്പിലൂടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

  മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിരയാണ് ഉദ്ഘാടന ചിത്രമായി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. ഓഗസ്റ്റ് 19 ന് മുഹറത്തോട് അനുബന്ധിച്ചു സമദ് മങ്കട സംവിധാനം ചെയ്തു അനു മോഹനും ലിയോണയും പ്രധാന വേഷത്തില്‍ എത്തുന്ന 'കാറ്റ് കടല്‍ അതിരുകള്‍' എന്ന സിനിമ റിലീസ് ചെയ്യും. ഓഗസ്റ്റ് 20ന് വിനീത്, സംവൃത സുനില്‍, സായി കുമാര്‍, മധുപല്‍, വിദ്യ വിനു മോഹന്‍ എന്നിവര്‍ അഭിനയിച്ച കാല്‍ ചിലമ്പ് റിലീസ് ചെയ്യും. തിരുവോണത്തിന്റെ അന്ന് ഓഗസ്റ്റ് 21 ന് ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്ത് ശ്വേത മേനോനും റിയാസ് ഖാനും പ്രധാന താരങ്ങളായുള്ള ധനയാത്ര പ്രദര്‍ശിപ്പിക്കും.

  ഓഗസ്റ്റ് 22ന് സന്തോഷ് പണ്ഡിറ്റ് കഥ, തിരക്കഥ എഴുതി സംവിധാനം ചെയ്ത ഉരുക്കു സതീശന്‍ റിലീസ് ചെയ്യും. ഓഗസ്റ്റ് 23 ന് ബാല, ദേവന്‍, സായ് കുമാര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ വരുന്ന രാജീവ് നടുവനാട് ഒരുക്കിയ '1948 കാലം പറഞ്ഞത് ' എന്ന ചിത്രമാണ്. കെ. ഭുവനചന്ദ്രന്‍ സംവിധാനം ചെയ്ത 'ഉരിയാട്ട് ' ആണ് ഓഗസ്റ്റ് 24 ലെ ചിത്രം. ആശിഷ് വിദ്യാര്‍ത്ഥി, സാറാസ് സന്തോഷ്, ശ്രീജിത്ത് രവി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്.

  ഓഗസ്റ്റ് 25ലെ ചിത്രം വിനീത്, പ്രണയ, മാമുക്കോയ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി തേജസ്സ് പെരുമണ്ണ സംവിധാനം ചെയ്ത 'മാധവീയം' എന്ന സിനിമയാണ്. ഷെരിഫ് ഈസ ഒരുക്കിയ കാന്തന്‍ -the lover of colour ആണ് 27 ലെ റിലീസ് ചിത്രം. പ്രജിത്ത്, ദയാ ബായ് എന്നിവര്‍ ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. കെ. ജെ. ബോസ് ഒരുക്കിയ 'കഥാന്തരം' 27 ലെ പ്രദര്‍ശന ചിത്രം. നെടുമുടി വേണു, രാഹുല്‍ മാധവ്, വിഷ്ണു പ്രിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

  പ്രകാശ് വാടിക്കല്‍ സംവിധാനം ചെയ്ത് അപര്‍ണ നായര്‍, പ്രകാശ് ചെങ്ങല്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന 'താമര ' 28ന് റിലീസ് ചെയ്യും. സിദ്ധിഖ് താമരശ്ശേരി എഴുതി സംവിധാനം ചെയ്ത 'സഖാവിന്റെ പ്രിയസഖി' 29ന് റിലീസ് ചെയ്യും. ഓഗസ്റ്റ് 30 അവസാന ദിവസം പ്രേം ആര്‍ നമ്പ്യാര്‍ ഒരുക്കിയ 'സ്വപ്നങ്ങള്‍ക്കപ്പുറം' റിലീസ് ചെയ്യും. ഇങ്ങനെയാണ് സിനിമകളുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ലോകത്ത് എവിടെ ഉള്ള ആള്‍ക്കും ഇത് ലഭ്യമാവും എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.

  പ്രണയം അദ്ദേഹത്തോട് മാത്രം, കുടുംബവിളക്കിലെ നടിമാരെല്ലാം പ്രണയിക്കുന്നത് ഈ നടനെ, രസകരമായ വീഡിയോയുമായി ആതിര

  Venu kunnappilly is going to produce another big budget movie with Mammootty after Mamangam

  ആന്‍ഡ്രോയ്ഡ് ടിവി, ആപ്പിള്‍ ടിവി, സാംസങ്, എല്‍ജി, റോക്കോ, ആമസോണ്‍ ഫയര്‍, ആന്‍ഡ്രോയ്ഡ് മൊബൈല്‍, ഐ ഒ എസ് തുടങ്ങി എല്ലാ ഓണ്‍ലൈന്‍ സംവിധാനങ്ങളിലും ആക്ഷന്‍ ഒടിടി ലഭ്യമാകും. ബ്ലോക്ക് ചെയ്ന്‍ ടെക്‌നോളജിയില്‍ ലഭ്യമാകുന്ന ലോകത്തിലെ ആദ്യത്തെ ഒ ടി ടി പ്ലാറ്റ്‌ഫോം കൂടിയാണ് ആക്ഷന്‍ പ്രൈം. വലുതോ ചെറുതോ എന്ന് വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഇഷ്ടമുള്ള സിനിമകള്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ഈ പ്ലാറ്റ്‌ഫോമിന്റെ താല്‍പര്യം. മലയാളം മാത്രമല്ല തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, ഹോളിവുഡ് എന്നിങ്ങനെ ഏത് ചിത്രങ്ങളും ആക്ഷന്‍ പ്രൈമില്‍ ലഭിക്കും.

  സിനിമയിൽ അങ്ങനെ മുന്നോട്ട് പോകാനാവില്ലെന്ന് തോന്നി, സീരിയൽ കരിയറാക്കാനുളള കാരണം പറഞ്ഞ് ബീന

  Read more about: ott onam ഓണം
  English summary
  A Press Release About Acton Prime OTT Platform Launch
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X