നിര്‍മാതാവില്‍ നിന്ന് നേരിട്ട ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ദുല്‍ഖറിന്റെ നായിക

By Aswini

Recommended Video

5പേർക്കൊപ്പം മാറി മാറി കിടന്നാൽ നായികയാകാം വെളിപ്പെടുത്തലുമായി ദുൽഖറിന്റെ നായിക

കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തിന് ശേഷമാണ് സിനിമാ ലോകത്തെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ വ്യാപകമായത്. പലരും ഞെട്ടിക്കുന്ന അനുഭവങ്ങള്‍ തുറന്ന് പറഞ്ഞു.

ഇപ്പോഴിതാ തനിക്ക് തമിഴ് സിനിമാ ലോകത്ത് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിയ്ക്കുകയാണ് സോളോ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക ശ്രുതി ഹരിഹരന്‍. ഹൈദരാബാദില്‍ വച്ചു നടന്ന ഇന്ത്യ ടു ഡെ കോണ്‍ക്ലേവ് സൗത്ത് 2018 ല്‍ സംസാരിക്കുകയായിരുന്നു ശ്രുതി. ശ്രുതിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

തുടക്കം തന്നെ

തുടക്കം തന്നെ

ആദ്യമായി കന്നട സിനിമയില്‍ തുടക്കം കുറിച്ചത് ഞാനിപ്പോഴും ഓര്‍ക്കുന്നു. അന്നെനിക്ക് 18 വയസ്സായിരുന്നു പ്രായം. അത്തരമൊരു ആവശ്യവുമായി വന്നപ്പോള്‍ കരയുകയായിരുന്നു. ഇക്കാര്യം എന്റെ ഡാന്‍സ് കൊറിയോഗ്രാഫറോട് പറഞ്ഞപ്പോല്‍, 'ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനാവുന്നില്ലെങ്കില്‍ വിട്ടു പോകുന്നതാണ് നല്ലത്' എന്ന് പറഞ്ഞു. ആ സിനിമ ഞാന്‍ ഉപേക്ഷിച്ചു.

നാല് വര്‍ഷങ്ങള്‍ക്ക ശേഷം

നാല് വര്‍ഷങ്ങള്‍ക്ക ശേഷം

ആദ്യ അനുഭവം കഴിഞ്ഞ് കൃത്യം നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ വീണ്ടും വന്നു അത്തരമൊരു അനുഭവം. തമിഴ് സിനിമയിലെ മുന്‍നിര നിര്‍മാതാവാണ് സമീപിച്ചത്. കൃത്യമായ മറുപടിയും ഞാന്‍ കൊടുത്തു.

അഞ്ച് പേര്‍ക്കൊപ്പം

അഞ്ച് പേര്‍ക്കൊപ്പം

എന്റെ കന്നട ചിത്രത്തിന്റെ റീമേക്ക് തമിഴില്‍ ചെയ്യുന്നുണ്ട്. അതില്‍ എന്നെ തന്നെ നായികയാക്കാം, പക്ഷെ ആ നിര്‍മാതാവ് ഉള്‍പ്പടെ അഞ്ച് പേര്‍ക്കൊപ്പം അവരുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് മാറി മാറി കിടന്ന് കൊടുക്കണം എന്നായിരുന്നു ആവശ്യം.

എന്റെ മറുപടി

എന്റെ മറുപടി

അന്ന് ഞാന്‍ നല്‍കിയ മറുപടി ഇന്നും ഓര്‍ക്കുന്നു. ഞാന്‍ ചെരുപ്പ് ചവിട്ടിയാണ് നടക്കുന്നത്. വരുമ്പോള്‍ അത് കൈയ്യില്‍ കൊണ്ടു വരാം, ആ ചെരുപ്പ് ഇതിന് മറുപടി നല്‍കും എന്ന് പറഞ്ഞു.

ഇക്കാര്യം പാട്ടായപ്പോള്‍

ഇക്കാര്യം പാട്ടായപ്പോള്‍

ഇക്കാര്യം കന്നട സിനിമാ ഇന്റസ്ട്രിയില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. അതോടെ കന്നട സിനിമയില്‍ എനിക്ക് നിരവധി ഓഫറുകള്‍ വന്നു തുടങ്ങുകയും ചെയ്തു. പക്ഷെ അതുപോലൊരു അനുഭവം പിന്നീട് ഉണ്ടായിട്ടില്ല.

തമിഴിലെ സ്ഥിതി

തമിഴിലെ സ്ഥിതി

പക്ഷെ തമിഴിലെ സ്ഥിതി അതായിരുന്നില്ല. സമാനമായ ആവശ്യവുമായി മറ്റൊരു നിര്‍മാതാവും വന്നു. അവരുമായും എനിക്ക് വഴക്കിടേണ്ടി വന്നു. അതിന് ശേഷം തമിഴില്‍ ഒരു അവസരവും ലഭിച്ചിട്ടില്ല- ശ്രുതി ഹരിഹരന്‍ പറഞ്ഞു

ആരാണ് ശ്രുതി ഹരിഹരന്‍

ആരാണ് ശ്രുതി ഹരിഹരന്‍

കന്നട താരമായ ശ്രുതി ഹരിഹരന്‍ ആദ്യ ചിത്രമായ ലൂസിയയിലൂടെ തന്നെ ജനശ്രദ്ധ നേടിയ നടിയാണ്. 2012 ല്‍ പുറത്തിറങ്ങിയ സിനിമാ കമ്പനി എന്ന ചിത്രത്തിലൂടെയാണ് ശ്രുതി മലയാള സിനിമയിലെത്തിയത്. പിന്നീട് സോളോ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തി.

#southconclave18 hashtag on Twitter 21h ago https://twitter.com/IndiaToday tweeted: "I am anti-Modi, I am anti-Hegde, I am an.." - read what others are saying and join the convers

വീഡിയോ കാണാം

തനിക്ക് നേരിട്ട കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ശ്രുതി ഹരിഹരന്‍ വളരെ വ്യക്തമായി സംസാരിക്കുന്ന വീഡിയോ കാണാം. കേള്‍വിക്കാരെ ശരിക്കും ഞെട്ടിക്കുന്നതാണ് ഇത്തരം അനുഭവങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X