ജനങ്ങളുടെ മനസിലും ശരീരത്തിലും സംഗീതത്തിന്റെ ലഹരി നിറച്ച് എആർ റഹ്മാൻ , പരിപാടി ഗംഭീരം
. ഇന്ത്യന്‍ സംഗീത ലോകത്തിന്റെ തന്നെ സ്വകാര്യ അഹങ്കാരമാണ് എആര്‍ റഹ്മാന്‍.
ഒരു ജനതയെ മുഴുവൻ സംഗീതത്തിൽ ലയിപ്പിക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. അത് അത്ര വേഗം ആർക്കും സാധ്യമാകുകയുമില്ല. ലോകത്തെ മുഴുവൻ സംഗീതത്തിൽ ആറാടിപ്പിക്കാൻ എആർ റഹ്മാൻ എന്ന സംഗീതജ്ഞനല്ലാതെ മറ്റാര്‍ക്കും സാധിക്കുകയില്ല. ഇന്ത്യന്‍ സംഗീത ലോകത്തിന്റെ തന്നെ സ്വകാര്യ അഹങ്കാരമാണ് എആര്‍ റഹ്മാന്‍.

ജൂണ്‍ 24, ഞായര്‍ കേരളത്തിലെ സംഗീത പ്രേമികള്‍ക്ക് മറക്കാന്‍ കഴിയാത്ത ദിവസമായിരിക്കും. ലോക സംഗീത ചരിത്രത്തില്‍ സ്വര്‍ണ്ണ ലിപിയില്‍ തന്റെ പേര് രചിച്ച ഇന്ത്യന്‍ സംഗീതത്തിലെ രാജകുമാരന്‍ കേരളത്തിലെ പ്രേക്ഷകരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ദിവസം. അങ്കമാലി
അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന എ ആര്‍ റഹ്മാന്‍ സംഗീത പരിപാടി അവിടെ കൂടിയ ആളുകളുടെ മനസിലും ശരീരത്തിലും ഒരു പോലെ സംഗീത കത്തി കയറിയിരുന്നു.ഫ്ളവേഴ്സ് ടിവിയാണ് പ്രേക്ഷകര്‍ക്കായി ഈ സംഗീത വിരുന്ന് സംഘടിപ്പിച്ചത്. ഒരു ദിവസമല്ല രണ്ടു ദിവസമാണ് കാണികള്‍ റഹ്മാന്‍ സംഗീതത്തില്‍ ലയിച്ചത്. ഈ റഹാമാന്‍ ഷോ ഫ്ളവേഴ്സ് ടിവിയുടെ അഭിമാന പ്രശ്‌നം കൂടിയായിരുന്നു.
10 വര്‍ഷത്തിനു ശേഷമാണ് എആര്‍ റഹ്മന്‍ ഷോ കേരളത്തിലെത്തുന്നത്. മെയ് 10 നായിരുന്നു ആദ്യ ഷോ സംഘടിപ്പിച്ചത്. എന്നാല്‍ മഴവില്ലനായി എത്തി എല്ലാവരേയും നിരാശയിലാക്കി. വീണ്ടും ഷോ സംഘടിപ്പിച്ചപ്പോള്‍ ആദ്യത്തെ മഴയും അനുഭവിച്ച ദുരന്തങ്ങളും മറന്ന് പ്രേക്ഷകര്‍ ഓടിയെത്തുകയായിരുന്നു. ഇത് എആര്‍ റഹ്മാന്‍ എന്ന സംഗീത ചക്രവർത്തിയ്ക്ക് മലയാളി പ്രേക്ഷകർ നൽകുന്ന ആദരവും ബഹുമാനവുമാണ്. അത്രയധികം പ്രേക്ഷരുടെ മനസ് സ്വധീനിക്കാന്‍ അദ്ദേഹത്തിന്റെ പാട്ടുകൾക്ക് കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











